1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വിൽപന ഇനി ബാങ്ക് കാർഡ് വഴി
കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ മരുന്ന് വിൽപന ഇനി ബാങ്ക് കാർഡ് വഴി
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ ഫാർമസികളിൽ പത്ത് ദിനാറിന് മുകളിലുള്ള മരുന്ന് വില്‍പ്പനകള്‍ ബാങ്ക് കാർഡ് പേയ്‌മെന്റ് വഴി മാത്രമായി പരിമിതപ്പെടുത്തുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം വാണിജ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമമായ അല്‍-റായ് റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. തീരുമാനം പ്രാബല്യത്തിലായാൽ സ്വകാര്യ ഫാർമസികളില്‍ നിന്നും 10 …
കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5, വിഭാഗ തൊഴിലാളികൾ വർക്ക് പെർമിറ്റ് സ്വയം പുതുക്കണം
കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5, വിഭാഗ തൊഴിലാളികൾ വർക്ക് പെർമിറ്റ് സ്വയം പുതുക്കണം
സ്വന്തം ലേഖകൻ: കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15–18 വയസ്സുകാരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും വർക്ക് പെർമിറ്റാണ് സ്വമേധയാ പുതുക്കുന്നത്. ഇതിനായി ബന്ധപ്പെട്ട കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് വി​സ അ​നു​വ​ദി​ക്ക​ണ​മെ​ന്ന …
പരസ്യവരുമാനം ഇടിഞ്ഞു; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ: നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും
പരസ്യവരുമാനം ഇടിഞ്ഞു; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ: നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും
സ്വന്തം ലേഖകൻ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കൂടുതല്‍ പേരെ പിരിച്ചുവിടുന്നു. ഈയാഴ്ചതന്നെ വന്‍തോതില്‍ ജീവനക്കാരെ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തെതന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് കമ്പനിയായ മെറ്റ കഴിഞ്ഞ നവംബറില്‍ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 11,000ത്തോളം ജീവനക്കാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്. മെറ്റയുടെ പരസ്യവരുമാനത്തില്‍ കനത്ത ഇടിവുണ്ടായിരുന്നു. …
യുഎസില്‍ വിമാനം തീപിടിച്ച് തകര്‍ന്നു; ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം; മകള്‍ക്ക് ഗുരുതര പരിക്ക്
യുഎസില്‍ വിമാനം തീപിടിച്ച് തകര്‍ന്നു; ഇന്ത്യന്‍ വംശജയ്ക്ക് ദാരുണാന്ത്യം; മകള്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ: വിമാന അപകടത്തില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീ മരിച്ചു. മകള്‍ക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. 63-കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. 33-കാരിയായ മകള്‍ റീവ ഗുപ്തയ്ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലന്‍ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന് വീഴുന്നതിന് മുമ്പായി വിമാനത്തിന് തീ പിടിച്ചതായാണ് …
കൊച്ചി ഗ്യാസ് ചേംബറായി അഞ്ചു ദിവസം; തീപിടിത്തം മനുഷ്യനിർമിതമാണോ എന്ന് ഹൈക്കോടതി
കൊച്ചി ഗ്യാസ് ചേംബറായി അഞ്ചു ദിവസം; തീപിടിത്തം മനുഷ്യനിർമിതമാണോ എന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ മാലിന്യസംസ്കരണശാലയിൽ പടർന്നുകത്തിയ തീയിൽ നിന്നുള്ള പുക അഞ്ചാംദിവസവും കൊച്ചിയിലാകെ പരന്നു നിറഞ്ഞു. കൊച്ചിയെ ശ്വാസംമുട്ടിച്ച പുക ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഭാഗങ്ങളിലേക്കും പടർന്നു. എറണാകുളം നഗരത്തിൽ ബ്രഹ്മപുരം, ഇരുമ്പനം, എരൂർ, തൃപ്പൂണിത്തുറ, വൈറ്റില, കുണ്ടന്നൂർ, അരൂർ ഭാഗങ്ങളിൽ തിങ്കളാഴ്ചയും പുകയെത്തി. പകൽ കുറവാണെങ്കിലും രാത്രിയാകുന്നതോടെ നഗരത്തിലാകെ പുക പരക്കുന്നുണ്ട്. ആളിക്കത്തിയ തീ …
വി. മുരളീധരന്റെ സന്ദർശനം റദ്ദാക്കി; പകരം വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി ഖത്തറിൽ
വി. മുരളീധരന്റെ സന്ദർശനം റദ്ദാക്കി; പകരം വിദേശകാര്യ, വിദ്യാഭ്യാസ സഹമന്ത്രി ഖത്തറിൽ
സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദോഹ സന്ദർശനം റദ്ദാക്കി. പകരം വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ് നാളെ ദോഹയിൽ എത്തും. 9 വരെ ദോഹയിൽ നടക്കുന്ന ലീസ്റ്റ് ഡവലപ്ഡ് രാജ്യങ്ങളെക്കുറിച്ചുള്ള (എൽഡിസി5) യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. 6ന് നടക്കുന്ന പ്രധാന സെഷനിൽ ഇദ്ദേഹം ഇന്ത്യയുടെ …
സൗദി-ബഹ്റൈൻ യാത്രക്കാരിൽ വൻ വർധന; പുതിയ റെക്കോർഡിട്ട് കിങ് ഫഹദ് പാലം
സൗദി-ബഹ്റൈൻ യാത്രക്കാരിൽ വൻ വർധന; പുതിയ റെക്കോർഡിട്ട് കിങ് ഫഹദ് പാലം
സ്വന്തം ലേഖകൻ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് പാലം അതിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. പാലം തുറന്നതു മുതൽ 2023മാർച്ച് 4 വരെ 136,000-ത്തിലധികം യാത്രക്കാർ കോസ്‌വേയിലൂടെ കടന്നുപോയി. ഒരു മണിക്കൂറിൽ 5000 വും 1 മിനിറ്റിൽ 94 ഉം യാത്രക്കാർ തോതിലാണ് ശനിയാഴ്ച പാലത്തിലൂടെ …
കുവൈത്തിൽ പുതിയ സർക്കാർ ഉടൻ; ഷെയ്ഖ് അഹ്മദ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും
കുവൈത്തിൽ പുതിയ സർക്കാർ ഉടൻ; ഷെയ്ഖ് അഹ്മദ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രും
സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ വീണ്ടും നിയമിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഉത്തരവിറക്കിയത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. പാർലമെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ …
എട്ടു വയസ്സു മുതൽ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു; ഖുശ്ബുവിന്റെ തുറന്നുപറച്ചിൽ
എട്ടു വയസ്സു മുതൽ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു; ഖുശ്ബുവിന്റെ തുറന്നുപറച്ചിൽ
സ്വന്തം ലേഖകൻ: രാഷ്ട്രീയ മേഖലയിൽ തന്റെ ചുടറുപ്പിക്കുകയാണ് നടി ഖുശ്ബു. കഴിഞ്ഞ ദിവസമാണ് സ്ത്രീകൾക്കായുള്ള ദേശീയ കമ്മീഷനിലെ മെമ്പറായി ഖുശ്ബു സ്ഥാനമേറ്റത്. തനിക്ക് എട്ടു വയസ്സുള്ളപ്പോൾ പിതാവ് ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. മോജോ സ്റ്റോറിയിൽ ബർക്ക ദത്തിനു നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു തുറന്നു പറഞ്ഞത്. “ഒരു കുട്ടി ചൂഷണം …
കൊച്ചിയെ വിട്ടൊഴിയാതെ വിഷപ്പുക; ആലപ്പുഴയിലേക്കും വ്യാപനം; N95 മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം
കൊച്ചിയെ വിട്ടൊഴിയാതെ വിഷപ്പുക; ആലപ്പുഴയിലേക്കും വ്യാപനം; N95 മാസ്‌ക് ഉപയോഗിക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകൻ: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചിയിൽ തുടരുന്നു. കുണ്ടന്നൂർ, വൈറ്റില മേഖലയിൽ പുക വ്യാപിക്കുകയാണ്. ഇടപ്പള്ളി, പാലാരിവട്ടം, കലൂർ ഭാഗത്തെ പുക ഒഴിഞ്ഞു തുടങ്ങി. ബ്രഹ്‌മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ചിരിക്കുകയാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. അടുക്കള മാലിന്യം റോഡിലേക്ക് എത്തുന്നുണ്ട്. …