1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവ ര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും’; ആരോപ ണങ്ങള്‍ തള്ളി യൂസഫലി
‘പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവ ര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും’; ആരോപ ണങ്ങള്‍ തള്ളി യൂസഫലി
സ്വന്തം ലേഖകൻ: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പറയുന്നത് തന്നേയും ലുലുവിനേയും ബാധിക്കില്ലെന്ന് യൂസഫലി പറയുന്നു. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടാണ് സ്വപ്‌ന സുരേഷ് എം എ യൂസഫലിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി …
എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സിന് ഏഴ് ഓസ്കർ; മികച്ച നടൻ ബ്രെണ്ടൻ ഫേസർ; നടി മിഷെൽ യോ
എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സിന് ഏഴ് ഓസ്കർ; മികച്ച നടൻ ബ്രെണ്ടൻ ഫേസർ; നടി മിഷെൽ യോ
സ്വന്തം ലേഖകൻ: 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കി.കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധാനം ചെയ്തത്. ഗുനീത് മോംഗയാണ് നിര്‍മാണം. അനാഥനായ ഒരു ആനക്കുട്ടിയും അതിന്റെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ …
ഓസ്കറിൽ മുത്തമിട്ട് ബെല്ലിയും ബൊമ്മനും രഘുവും നീലഗിരിയും; അഭിമാനാമായി ‘ദ എലഫന്റ് വിസ്പറേഴ്‌സ്’
ഓസ്കറിൽ മുത്തമിട്ട് ബെല്ലിയും ബൊമ്മനും രഘുവും നീലഗിരിയും; അഭിമാനാമായി ‘ദ എലഫന്റ് വിസ്പറേഴ്‌സ്’
സ്വന്തം ലേഖകൻ: നെറ്റ്ഫ്ളിക്സില്‍ ‘ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്‍ററി കണ്ടവരാരും പെട്ടെന്നത് മറക്കാനിടയില്ല. ഒരു കുട്ടിയാനയും അവന്‍റെ പരിപാലകരായ ബെല്ലിയും ഭർത്താവ് ബൊമ്മനും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ ജീവിതം പറയുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു സിനിമയാണത്. ആ ചിത്രത്തിനാണ് ഇത്തവണത്തെ മികച്ച ഡോക്യുമെന്ററി (ഹ്രസ്വചിത്ര വിഭാഗം) ചിത്രത്തിനുള്ള ഓസ്‌കര്‍. ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് …
ഓസ്കറിനെ നൃത്തം ചെയ്യിച്ച് ‘നാട്ടു നാട്ടു’; 14 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കര്‍
ഓസ്കറിനെ നൃത്തം ചെയ്യിച്ച് ‘നാട്ടു നാട്ടു’; 14 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കര്‍
സ്വന്തം ലേഖകൻ: പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌കര്‍വേദിയില്‍ ഇന്ത്യ തലയുയര്‍ത്തി നിന്നു. അത്യധികം അഭിമാനത്തോടെ. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ ഓസ്‌കര്‍ പുരസ്‌കാരം ഒരിക്കൽ കൂടി ഇന്ത്യയിലേക്ക്. അങ്ങനെ 95-ാമത് ഓസ്‌കറില്‍ ഇന്ത്യയും തിളക്കമാര്‍ന്ന സാന്നിധ്യമായി. 2008-ലാണ് ഇന്ത്യക്ക് ഇതിനുമുമ്പ് ഓസ്‌കര്‍ ലഭിക്കുന്നത്. അന്ന് സ്ലംഡോഗ് മില്ല്യണയറിലൂടെ എ.ആര്‍.റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ …
ഡൽഹി-ദോഹ വിമാനത്തിനു കറാച്ചിയില്‍ അടിയന്തര ലാൻഡിങ്; യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല
ഡൽഹി-ദോഹ വിമാനത്തിനു കറാച്ചിയില്‍ അടിയന്തര ലാൻഡിങ്; യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ നിന്ന് ദോഹയിലേയ്ക്ക് തിരിച്ച ഇന്‍ഡിഗോ എയര്‍ലൈന്‍ അടിയന്തരമായി പാക്കിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. ഇന്നു പുലര്‍ച്ചെയാണ് മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ 6ഇ-1736 ദോഹ വിമാനം കറാച്ചിയിലെ ജിന്ന ടെര്‍മിനല്‍ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. യാത്രക്കാരില്‍ ഒരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കറാച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും യാത്രക്കാരന്‍ മരണമടഞ്ഞതായി …
കൊച്ചിയിലെ വിഷപ്പുക: പ്രതിക്കൂട്ടിൽ സർക്കാരും ജില്ലാ ഭരണകൂടവും; പ്രതിഷേധം കടുക്കുന്നു
കൊച്ചിയിലെ വിഷപ്പുക: പ്രതിക്കൂട്ടിൽ സർക്കാരും ജില്ലാ ഭരണകൂടവും; പ്രതിഷേധം കടുക്കുന്നു
സ്വന്തം ലേഖകൻ: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. പുകശല്യത്തെ തുടര്‍ന്നാണ് രോഗിയുടെ നില വഷളായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് കത്തുന്നതിന്റെ രൂക്ഷഗന്ധമാണെന്നും ഈ സമയത്ത് ശ്വാസംമുട്ടല്‍ രൂക്ഷമായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിനുശേഷം പുക വ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നാണ്‌ ലോറന്‍സിന്റെ …
കാർ മഞ്ഞില്‍ പുതഞ്ഞു; 81 കാരൻ കുടുങ്ങിയത് ഒരാഴ്ച; ജീവൻ നിലനിർത്തിയത് ബിസ്കറ്റ് കഴിച്ച്
കാർ മഞ്ഞില്‍ പുതഞ്ഞു; 81 കാരൻ കുടുങ്ങിയത് ഒരാഴ്ച; ജീവൻ നിലനിർത്തിയത് ബിസ്കറ്റ് കഴിച്ച്
സ്വന്തം ലേഖകൻ: യാത്രയ്ക്കിടെ കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും അകപ്പെട്ടതിനെത്തുടര്‍ന്ന് എണ്‍പത്തൊന്നുകാരന്‍ മഞ്ഞുപാളിയില്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച. മുന്‍ നാസ ഉദ്യോഗസ്ഥനായ ജെറി ജാര്‍ട്ടാണ് മഞ്ഞുപാളിയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്ന ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടത്. കാറില്‍ യാത്ര ചെയ്യവേയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ബ്രെഡ്ഡും ബിസ്‌കറ്റും കഴിച്ചാണ് ഇത്രയും ദിവസം ജീവന്‍ നിലനിര്‍ത്തിയതെന്ന് ജെറി പറഞ്ഞു. കാലിഫോര്‍ണിയയിലെ ബിഗ് പിനെയിലെ പര്‍വതപ്രദേശത്തെ …
മനുഷ്യര്‍ വീണ്ടും ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 ലെ യാത്രികരെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കും
മനുഷ്യര്‍ വീണ്ടും ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 ലെ യാത്രികരെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ വെള്ളിയാഴ്ച അറിയിച്ചു. ആര്‍ട്ടെമിസ് ദൗത്യത്തിലെ ആദ്യ മനുഷ്യയാത്ര ആണിത്. ചന്ദ്രനില്‍ ദീര്‍ഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്‌പേസ് …
കൊച്ചിയില്‍ വായുവിന്റെ ഗുണനിലവാരം അപകടകരം; ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് നിർദേശം
കൊച്ചിയില്‍ വായുവിന്റെ ഗുണനിലവാരം അപകടകരം; ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായു ഗുണനിലവാരത്തില്‍ 11-ാം ദിവസവും മാറ്റമില്ല. മോശം അവസ്ഥയില്‍ തുടരുകയാണ്‌ കൊച്ചിയിലെ അന്തരീക്ഷവായു. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണെന്ന് www.aqi.in പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ശരാശരി ഗുണനിലവാരം …
സിലിക്കണ്‍ വാലി ബാങ്ക് തകർച്ച: 2008 ആവര്‍ത്തിക്കുമോ എന്ന ആശങ്കയിൽ സാമ്പത്തിക രംഗം
സിലിക്കണ്‍ വാലി ബാങ്ക് തകർച്ച: 2008 ആവര്‍ത്തിക്കുമോ എന്ന ആശങ്കയിൽ സാമ്പത്തിക രംഗം
സ്വന്തം ലേഖകൻ: പണപ്പെരുപ്പത്തെ ചെറുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച കര്‍ശന പണനയം അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നു. സിലിക്കണ്‍ വാലി(എസ്.വി.ബി)ബാങ്കിന്റെ പ്രതിസന്ധിക്കു പിന്നില്‍ കുത്തനെയുള്ള തുടര്‍ച്ചയായ നിരക്കു വര്‍ധനവാണ് കാരണം. സ്റ്റാര്‍ട്ടപ്പുകള്‍, പ്രൈവറ്റ് ഇക്വിറ്റി-വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍, ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയോടുചേര്‍ന്നാണ് ബാങ്കിന്റെ പ്രവര്‍ത്തനം. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് ബാങ്കിങ് സേവനം നല്‍കുകയും ചെയ്തിരുന്നു. ബാങ്കുകള്‍ സാധാരണ …