1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2021

സ്വന്തം ലേഖകൻ: ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ചയിലേക്ക് കൂപ്പുകുത്തുന്നു. ഇതോടെ ദിര്‍ഹം- രൂപ വിനിമയ നിരക്കില്‍ നേട്ടം സ്വന്തമാക്കി പ്രവാസികള്‍. ഒരു ദിര്‍ഹത്തിന് 20 രൂപ 77 പൈസയാണ് ബുധനാഴ്ച ലഭിച്ച മികച്ച നിരക്ക്. ഒമിക്രോണ്‍ വ്യാപന ഭീതിയും യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ബുധനാഴ്ച രാവിലെ ഡോളറിന് 76.05 രൂപയില്‍ ആരംഭിച്ച് വൈകിട്ട് ആകുമ്പോഴേക്കും 76.33 രൂപയില്‍ എത്തുകയായിരുന്നു. ഈ വ്യത്യാസം ദിര്‍ഹം, റിയാല്‍, ദിനാര്‍ ഉള്‍പ്പെടെ മറ്റ് ഗള്‍ഫ് കറന്‍സികളിലും പ്രതിഫലിച്ചു. ഇതോടെ പണം അയയ്ക്കാനെത്തിയ പ്രവാസികളുടെ എണ്ണത്തില്‍ ഒഴുക്കുണ്ടായി. മാത്രമല്ല, യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും എണ്ണ വില വര്‍ദ്ധിച്ചതും ഇന്ത്യന്‍ കറന്‍സിക്കും വന്‍ തിരിച്ചടിയായി.

ഇതേതുടര്‍ന്ന്, വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം ഡോളറിലേക്ക് മാറ്റി. അതേസമയം, കുവൈത്ത് ദിനാറിന് ബുധനാഴ്ച ലഭിച്ചത് 251.93 രൂപയാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഇടിഞ്ഞതാണെങ്കിലും ചരിത്രത്തില്‍ ആദ്യമായി ദിനാറിന് പകരം ഇത്രയധികം രൂപ ലഭിച്ചത് ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി. ഇതിന് മുന്‍പ് 2020 ഏപ്രില്‍ 21നാണ് കുവൈത്ത് ദിനാറിന് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിച്ചത്. 249.30 രൂപയാണ് അന്ന് കുവൈത്ത് ദിനാറിന് പകരം ലഭിച്ച ഏറ്റവും കൂടിയ ഇന്ത്യന്‍ രൂപ.

വിദേശ രാജ്യങ്ങളില്‍ നിന്നും പണം അയക്കുന്നവരില്‍ 80% പേരും വീട്ടുചെലവ് വേണ്ടിയാണ്. 20% പേര്‍ മാത്രമാണ് നിക്ഷേപത്തിലേക്ക് പണം അയക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതും ഓഹരി വിപണി തകര്‍ന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം പലരും പിന്‍വലിച്ചു. വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.