1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2021

സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ. സ​ന്തോ​ഷ​ത്തി​െൻറ മ​ഹ​ത്താ​യ നി​മി​ഷ​മാ​ണ്​ ഇ​തെ​ന്ന്​ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​െൻറ​യും ബ​ഹ്​​ഹൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ​യും പേ​രി​ൽ ഭ​ര​ണ നേ​തൃ​ത്വ​ത്തി​നും സ​ർ​ക്കാ​റി​നും ജ​ന​ങ്ങ​ൾ​ക്കും ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം ആ​രം​ഭി​ച്ച​തി​െൻറ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം കൂ​ടി​യാ​ണി​ത്. ഇ​രു​രാ​ജ്യ​വും ത​മ്മി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം സ​മീ​പ​കാ​ല​ത്ത്​ കൂ​ടു​ത​ൽ ക​രു​ത്ത്​ നേ​ടി. കോ​വി​ഡ്​ കാ​ല​ത്തും തു​ട​ർ​ന്ന്​ പ​ര​സ്​​പ​ര ച​ർ​ച്ച​ക​ളും സ​ന്ദ​ർ​ശ​ന​ങ്ങ​ളും വി​വി​ധ ത​ല​ങ്ങ​ളി​ലെ ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ ഉ​പ​ക​രി​ച്ചു. മ​ഹാ​മാ​രി​യെ വി​ജ​യ​ക​ര​മാ​യി ​നേ​രി​ട്ട രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ​ ബ​ഹ്​​റൈ​ൻ കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത്​ അ​തി​ശ​ക്ത​മാ​യ കു​തി​പ്പി​ന്​ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ഉ​ദാ​ര​വും സ​ഹി​ഷ്​​ണു​ത​യു​മു​ള്ള രാ​ജ്യ​ത്തി​െൻറ ന​യ​ങ്ങ​ളും എ​ല്ലാ​വ​രെ​യും സ്വീ​ക​രി​ക്കു​ന്ന പ്ര​കൃ​ത​വും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ഇ​ഷ്​​ട രാ​ജ്യ​മാ​യി ബ​ഹ്​​റൈ​നെ മാ​റ്റി. കോ​വി​ഡ്​ കാ​ല​ത്ത്​ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി സ​മൂ​ഹ​ത്തോ​ട്​ ബ​ഹ്​​റൈ​ൻ കാ​ണി​ച്ച ക​രു​ത​ലി​ൽ​നി​ന്ന്​ ഇ​തു​ വ്യ​ക്ത​മാ​ണ്. സ്വ​ദേ​ശി​ക​ളെ​​പ്പോ​ലെ സൗ​ജ​ന്യ വാ​ക്​​സി​ൻ ന​ൽ​കി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ ഇൗ ​രാ​ജ്യം കാ​ണി​ച്ച ക​രു​ത​ൽ വ​ലു​താ​ണെ​ന്നും പി​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ പ​റ​ഞ്ഞു.

മാനുഷിക വിഭവമാണ് ബഹ്‌റൈന്റെ ഏറ്റവും വലിയ സ്വത്ത്. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ബഹ്‌റൈന് മികച്ച റെക്കോഡാണുള്ളത്. ഇതിനായുള്ള സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കി. അറേബ്യന്‍ മനുഷ്യാവകാശ ഭരണഘടനയെ പിന്തുണച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.

ബഹ്റൈന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, പുതിയ 2022-2026 ടൂറിസം പദ്ധതി ഈയ്യിടെ പ്രഖ്യാപിച്ചത് പ്രതീക്ഷയുണര്‍ത്തുന്നതാണ്. രാജ്യത്തിന്റെ ടൂറിസം മേഖല 2026 ആകുമ്പോഴേക്കും മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം 14.1 ദശലക്ഷമായി ഉയര്‍ത്തുമെന്നും, ടൂറിസം പദ്ധതി ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുമെന്നും രാജ്യത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്നും രാജ്യത്തിനും പൗരന്മാര്‍ക്കും പ്രയോജനകരമാകുന്ന കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നും പദ്ധതിയില്‍ പ്രതിപാദിക്കുന്നു.

വിവിധ വെല്ലുവിളികള്‍ക്കിടയിലും ലക്ഷ്യങ്ങള്‍ നേടിയ 2016-2019 തന്ത്രത്തിന്റെ വിപുലീകരണമാണ് പുതിയ ടൂറിസം തന്ത്രം. 2026-ല്‍ ജിഡിപിയില്‍ ടൂറിസത്തിന്റെ സംഭാവന 11.4% ആയി വര്‍ധിപ്പിക്കുക, ആഗോള ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുക, കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈവിധ്യവത്കരിക്കുക, സ്വകാര്യമേഖലയുമായി സഹകരിച്ച് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ‘ഗള്‍ഫ് എയര്‍’ വഴി ടൂറിസം വിപണനം നടത്തുക, പ്രോത്സാഹിപ്പിക്കുക, ബിസിനസ് ടൂറിസം, സ്‌പോര്‍ട്‌സ് ടൂറിസം, വിനോദ വിനോദസഞ്ചാരം, മെഡിക്കല്‍ ടൂറിസം, സാംസ്‌കാരിക ടൂറിസം, മീഡിയ ടൂറിസം, തുടങ്ങി നിരവധി കാഴ്ചപ്പാടുകളുമായാണ് മുന്നോട്ടുളള പ്രയാണം

മേഖലയിലെ സുരക്ഷ കേന്ദ്ര വിഷയമാക്കി രാജ്യത്ത് വര്‍ഷം തോറും സംഘടിപ്പിക്കുന്ന മനാമ ഡയലോഗ്, ചിന്തകളും കാഴ്ച്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ്. മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും പരിഹാര മാര്‍ഗങ്ങള്‍ ആരായാനും ഇതുവഴി സാധിക്കുന്നു.

മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഗഹനമായ ചര്‍ച്ചകളാല്‍ സമ്പന്നമായി മാറി. സുരക്ഷാ രംഗത്ത് ബഹ്‌റൈന്‍ നേരിടുന്ന വെല്ലുവിളികളെ അന്താരാഷ്ട്ര സമൂഹവുമായി പങ്കുവെക്കാനും ഡയലോഗ് വഴിയൊരുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.