1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്കയുടെ ഉറപ്പ്
ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്കയുടെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്ക ഉറപ്പു നല്‍കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ ശക്തികള്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഉറപ്പ്. നേരത്തെ ആണവക്കരാറിന്റെ പേരിലുള്ള തങ്ങളുടെ ആശങ്ക ജിസിസി രാജ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ അറിയിച്ചിരുന്നു. ക്യാമ്പ് ഡേവിഡില്‍ വച്ചു നടക്കുന്ന ജിസിസി ഉച്ചകോടിയിലാണ് …
ചൈനീസ് സര്‍ക്കാര്‍ ചാനലിന് അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇന്ത്യയിലല്ല
ചൈനീസ് സര്‍ക്കാര്‍ ചാനലിന് അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇന്ത്യയിലല്ല
സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനലിന് അരുണാചലും ജമ്മു കശ്മീരും ഇന്ത്യയിലല്ല. അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതാണ് വിവാദമായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് സിസിടിവിയെന്ന ചൈനീസ് ചാനല്‍ അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ചത്. …
മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കെജ്‌രിവാളിനെതിരെ കോടതി വാളെടുക്കും
മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കെജ്‌രിവാളിനെതിരെ കോടതി വാളെടുക്കും
സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കേജ്‌രിവാളിനെതിരെ കോടതി വാളെടുക്കുമെന്നാണ് ഇപ്പോള്‍ ഡല്‍ഹിക്കാര്‍ പറയുന്നത്. കേജ്രിവാളിന്റെ മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കുലറിന് സുപ്രീം കോടതി സ്റ്റേ നല്‍കിയതോടെയാണിത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കാനുള്ള സാധ്യത പരിശോധിക്കാനുള്ള സര്‍ക്കുലര്‍ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഈ സര്‍ക്കുലറിനാണ് സുപ്രീം കോടതിയുടെ …
പുരുഷ പങ്കാളിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍
പുരുഷ പങ്കാളിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങി ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍
സ്വന്തം ലേഖകന്‍: പുരുഷ പങ്കാളിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവിയര്‍ ബെട്ടേല്‍. പ്രധാനമന്ത്രി തന്റെ പുരുഷപങ്കാളിയായ ഗോഥിയര്‍ ഡെസ്‌നേയെ അടുത്താഴ്ച വിവാഹം ചെയ്യും. 2010 മുതല്‍ ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗ പ്രണയികളാണ് ബെട്ടേലും ആര്‍ക്കിടെക്ടായ ഗോഥിയറും. ഡച്ച് അധീനതയിലുള്ള ചെറുരാജ്യമായ ലക്‌സംബര്‍ഗില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് നിയമം നിലവില്‍ വന്നത്. …
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയില്‍, ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായകം
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയില്‍, ഇന്ത്യ  ചൈന ബന്ധത്തില്‍ നിര്‍ണായകം
സ്വന്തം ലേഖകന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെത്തി. ഏഷ്യയില്‍ രണ്ടു ഭീമന്മാരായ രാഷ്ട്രങ്ങളുടെ പരസ്പര ബന്ധത്തില്‍ ഏറെ നിര്‍ണായകമാണ് ഈ സന്ദര്‍ശനം. പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ നഗരമായ ഷിയാനിലാണ് മോദിയുടെ ചൈനാ പര്യടനത്തിന്റെ തുടക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗുമായുള്ള മോദിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. …
കറാച്ചിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, 45 ഷിയ മുസ്ലീങ്ങളെ വെടിവച്ചു കൊന്നു
കറാച്ചിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, 45 ഷിയ മുസ്ലീങ്ങളെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: കറാച്ചിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് 45 ഷിയ മുസ്ലീങ്ങളെ വെടിവച്ചു കൊന്നു. പൊലീസ് വേഷത്തിലെത്തിയ ഭീകരര്‍ ബസില്‍ സഞ്ചരിക്കുകയായിരുന്ന 16 സ്ത്രീകള്‍ അടക്കം 45 ഷിയ മുസ്ലീങ്ങളുടെ തലക്കു നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 20 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ ഭീകരര്‍ ബസ് തടഞ്ഞ ശേഷം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം …
യോഗത്തിനിടെ ഉറക്കം തൂങ്ങിയതിന് ഉത്തരകൊറിയന്‍ സൈനിക മേധാവിയെ വെടിവച്ചു കൊന്നു
യോഗത്തിനിടെ ഉറക്കം തൂങ്ങിയതിന് ഉത്തരകൊറിയന്‍ സൈനിക മേധാവിയെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: സൈനിക യോഗത്തിനിടെ ഉറക്കം തൂങ്ങിയതിന് ഉത്തര കൊറിയയിലെ സൈനിക മേധാവിയെ വെടിവെച്ചു കൊന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവു പ്രകരമാണ് ശിക്ഷ നടപ്പാക്കിയത്. ഉത്തര കൊറിയയുടെ പീപ്പിള്‍സ് ആംഡ് ഫോര്‍സ് മേധാവിയാണ് ഹ്യോങ് യങ് ചോല്‍. ചോലിന്റെ വധശിക്ഷ ഉത്തര കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സിയാണ് വാര്‍ത്ത …
യെമനില്‍ ജലക്ഷാമം രൂക്ഷം, തൊണ്ട വരണ്ട് സാധാരണ ജനങ്ങള്‍
യെമനില്‍ ജലക്ഷാമം രൂക്ഷം, തൊണ്ട വരണ്ട് സാധാരണ ജനങ്ങള്‍
സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹൗതി തീവ്രവാദികള്‍ക്കു നേരെ സൗദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഏദന്‍ പട്ടണത്തിലെ സാധാരണ ജനങ്ങള്‍ കുടിക്കാന്‍ കുടിവെള്ളമില്ലാതെ വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയായി ശക്തമായ ആക്രമണവും തെരുവു യുദ്ധവുമാണ് ഏദനില്‍ നടക്കുന്നത്. ഏദന്‍ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത വിധം …
നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല, വീണ്ടും ഭൂചലനം, 57 പേര്‍ മരിച്ചു
നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല, വീണ്ടും ഭൂചലനം, 57 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഭൂകമ്പം നിലം പരിശാക്കിയ നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല. ഇന്നലെ തുടര്‍ച്ചയായുണ്ടായ നാലു ഭൂകമ്പങ്ങളില്‍ 57 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏഴോളം ചെറുചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഭൂകമ്പത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളം തുറന്നു കൊടുത്തു. രക്ഷാപ്രവര്‍ത്തനങ്ങളുടെ …
ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,
ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,
സ്വന്തം ലേഖകന്‍: ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫെഡറല്‍ നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ശനിയാഴ്ച്ചയും ഒമാനില്‍ …