1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആദിത്യ അരുണാചലമായി രജനികാന്ത്, റിയ അരുണാചലമായി നയൻ‌താര; കൊടുങ്കാറ്റാവാൻ “ദർബാർ”
ആദിത്യ അരുണാചലമായി രജനികാന്ത്, റിയ അരുണാചലമായി നയൻ‌താര; കൊടുങ്കാറ്റാവാൻ “ദർബാർ”
സ്വന്തം ലേഖകൻ: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന “ദർബാർ.” . രജനികാന്ത് ആദിത്യ അരുണാചലം എന്ന കഥാപാത്രമായി എത്തുമ്പോൾ നായിക നയൻതാരയുടെ കഥാപാത്രത്തിന്റെ പേര് റിയ അരുണാചലം എന്നാണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് …
വീട്ടുടമയുടെ മകന്റെ നഗ്ന വീഡിയോ പകർത്തി; ദുബായില്‍ വീട്ടുജോലിക്കാരി പിടിയിൽ
വീട്ടുടമയുടെ മകന്റെ നഗ്ന വീഡിയോ പകർത്തി; ദുബായില്‍ വീട്ടുജോലിക്കാരി പിടിയിൽ
സ്വന്തം ലേഖകൻ: തൊഴിലുടമയുടെ മകനെ ചൂഷണം ചെയ്ത വീട്ടുജോലിക്കാരിയുടെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു. ഫിലിപ്പീന്‍ സ്വദേശിയായ 35-കാരിയായ വീട്ടുജോലിക്കാരിയാണ് ജോലിക്കു നിന്ന വീട്ടിലെ ഏഴു വയസ്സുള്ള കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ മോശമായ വിഡിയോയും ഷൂട്ട് ചെയ്തെന്നെന്നാണ് പ്രോസീക്യൂഷന്‍ ആരോപിക്കുന്നത്. സംഭവം സംബന്ധിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതി ഉദ്ധരിച്ച് …
അച്ഛനും മകനുമായി സുരാജും സൌബിനും ഒപ്പം റോബോട്ടും; ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലര്‍
അച്ഛനും മകനുമായി സുരാജും സൌബിനും ഒപ്പം റോബോട്ടും; ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലര്‍
സ്വന്തം ലേഖകൻ: നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് പുറത്തു വിട്ടത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ട്രെയിലറില്‍ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണെത്തുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു …
യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലേക്ക്
യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലേക്ക്
സ്വന്തം ലേഖകൻ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഇന്ന് ജമ്മു കശ്മീർ ന്ദര്‍ശിക്കും. 27 അംഗ പ്രതിനിധി സംഘമാണ് കശ്മീര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് തിങ്കളാഴ്ച ദേശീയ സുരക്ഷാ …
ഇറാനിലേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന് ഭയം; മനില വിമാനത്താവളം വിടാതെ മുൻ സൌന്ദര്യറാണി
ഇറാനിലേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന് ഭയം; മനില വിമാനത്താവളം വിടാതെ മുൻ സൌന്ദര്യറാണി
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന പേടിയും ആശങ്കയും കാരണമാണ് ബഹോറെ സറി ബഹാരി എന്ന യുവതി മനില വിമാനത്താവളത്തില്‍ കഴിയുന്നത്. ഫിലിപ്പീന്‍സില്‍ നടന്ന രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്‍റെ പ്രതിനിധിയായി പങ്കെടുത്തത് ഇവരാണ്. ബഹാരിയെ അറസ്റ്റ് ചെയ്യാനായി ഇന്‍റര്‍പോളിന്‍റെ റെഡ് നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗവും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, അപ്പോഴും ഏത് രാജ്യമാണ് …
ലാദനെ ഇല്ലാതാക്കിയ ഓപ്പറേഷൻ ജെറോനിമോയുടെ ഓർമകളുണർത്തി യുഎസിന്റെ ബാഗ്ദാദി വധം
ലാദനെ ഇല്ലാതാക്കിയ ഓപ്പറേഷൻ ജെറോനിമോയുടെ ഓർമകളുണർത്തി യുഎസിന്റെ ബാഗ്ദാദി വധം
സ്വന്തം ലേഖകൻ: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കെതിരായ സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തത്സമയം കണ്ടിരുന്നതായി റിപ്പോര്‍ട്ട്. ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതസംഘം ഇത് വൈറ്റ്ഹൗസിലിരുന്നു തത്സമയം കണ്ടിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2011-ല്‍ ഉസാമ ബിന്‍ ലാദനെ …
ഓസ്ട്രേലിയയിലെ മെൽബണിൽ ഒരു തിരുവിതാംകൂര്‍? കണ്ടില്ലെങ്കിൽ ഗൂഗിൾ മാപ്പ് കാട്ടിത്തരും
ഓസ്ട്രേലിയയിലെ മെൽബണിൽ ഒരു തിരുവിതാംകൂര്‍? കണ്ടില്ലെങ്കിൽ ഗൂഗിൾ മാപ്പ് കാട്ടിത്തരും
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ മെല്‍ബണിലുമുണ്ട് തിരുവിതാംകൂര്‍ (ട്രാവന്‍കൂര്‍) എന്നൊരു സ്ഥലം. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകനായ കോര അബ്രഹാമാണ് മെല്‍ബണിലെ ട്രാവന്‍കൂറിനെക്കുറിച്ച് ട്വീറ്റ് ചെയ്‍തത്. എഴുത്തുകാരനായ മനു എസ് പിള്ള കൂടി കടന്നുവന്നതോടെ നിരവധി പേരാണ് ഗൂഗിളില്‍ മെല്‍ബണിലെ ഈ ട്രാവന്‍കൂര്‍ തിരഞ്ഞു ചെന്നത്. മെല്‍ബണിലെ ഒരു പ്രാന്തപ്രദേശമാണ് ട്രാവന്‍കൂര്‍. മെല്‍ബണിന്‍റെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍നിന്നും …
ബോട്ട് തകർന്ന് 28 ദിവസം കടലിൽ; ജീവൻ നിലനിർത്താൻ കടൽ വെള്ളം; ആൻഡമാൻ സ്വദേശിയുടെ അത്ഭുത കഥ
ബോട്ട് തകർന്ന് 28 ദിവസം കടലിൽ; ജീവൻ നിലനിർത്താൻ കടൽ വെള്ളം; ആൻഡമാൻ സ്വദേശിയുടെ അത്ഭുത കഥ
സ്വന്തം ലേഖകൻ: കൊടുങ്കാറ്റിൽ ബോട്ട് തകർന്ന് കടലിൽ അകപ്പെട്ട നാൽപ്പത്തിയൊൻപതുകാരൻ 28 ദിവസം ജീവൻ നിലനിർത്തിയത് കടൽവെള്ളം കുടിച്ച്. ആൻഡമാൻ നിക്കോബാറിലെ ഷാഹിദ് ദ്വീപ് സ്വദേശിയായ അമൃത് കുജൂർ ആണ് അദ്ഭുതകരമായി രക്ഷപ്പെട്ട് ഒഡീഷയിലെ പൂരി ജില്ലയിലെ തീരപ്രദേശത്ത് എത്തിയത്. കപ്പലുകൾക്ക് ദൈംദിന ആവശ്യത്തിനുളള പലചരക്ക് സാധനങ്ങൾ, കുടിവെള്ളം എന്നിവ എത്തിച്ചുകൊടുത്താണ് കുജൂർ ഉപജീവനം നടത്തിയിരുന്നത്. …
ഉദ്ഘാടകയായി എത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം ശ്രമം; മൂക്കിന് പരിക്ക് (വീഡിയോ)
ഉദ്ഘാടകയായി എത്തിയ നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റം ശ്രമം; മൂക്കിന് പരിക്ക് (വീഡിയോ)
സ്വന്തം ലേഖകൻ: മഞ്ചേരിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ഷെരീഫിന് നേരെ കയ്യേറ്റം. ബഹളത്തിനിടെ നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് സംഘാടകര്‍ പറഞ്ഞതുപോലെ 4 മണിക്ക് മഞ്ചേരിയിലെത്തിയ നൂറിനോടും അമ്മയോടും കൂടുതല്‍ ആളുവരട്ടെ എന്നു പറഞ്ഞ് ആറുമണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെന്നും അതിനു ശേഷമാണ് ഉദ്ഘാടന സ്ഥലത്തെത്തിയതെന്നും നൂറിന്റെ …
“ഇങ്കെ ചവിട്ട് സര്‍,” എന്ന് വിജയ്! ഇഷ്ട നായകനോടൊപ്പം അഭിനയിച്ച സന്തോഷം പങ്കിട്ട് ഐഎം വിജയൻ
“ഇങ്കെ ചവിട്ട് സര്‍,” എന്ന് വിജയ്! ഇഷ്ട നായകനോടൊപ്പം അഭിനയിച്ച സന്തോഷം പങ്കിട്ട് ഐഎം വിജയൻ
സ്വന്തം ലേഖകൻ: വിജയ് ചിത്രത്തില്‍ വില്ലനായെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. വിജയ്‌ക്കൊപ്പമുള്ള ആദ്യചിത്രത്തില്‍തന്നെ സംഘട്ടനരംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി കോമ്പിനേഷന്‍സീനുകളില്‍ വിജയന്‍ അഭിനയിച്ചു. തൃശ്ശൂര്‍ ഗിരിജ തീയേറ്ററില്‍ കുടുംബസമേതം ‘ബിഗില്‍’ സിനിമ കാണാനെത്തിയ വിജയന് വിജയ് ഫാന്‍സ് തകര്‍പ്പന്‍ സ്വീകരണമാണ് നല്‍കിയത്. വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുന്ന രംഗം ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചതെന്ന് വിജയന്‍ …