സ്വന്തം ലേഖകന്‍: അമ്മ, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടിക്കാഴ്ച; പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ലെന്ന് നടിമാര്‍; എല്ലാം കേള്‍ക്കാന്‍ തയ്യാറാണെന്ന് മോഹന്‍ലാല്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വിശദീകരണം തേടി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി തിരുവോത്ത്, രേവതി, പദ്മപ്രിയ തുടങ്ങിയവര്‍ സംഘടനയുമായി …
സ്വന്തം ലേഖകന്‍: കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗിനെപ്പോലെ; ‘വിന്നി ദ പൂ’ ചൈനയില്‍ നോട്ടപ്പുള്ളി. കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കണ്ടാല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി സാദൃശ്യമുണ്ട് എന്നതാണ് വിലക്കിന് കാരണമായത്. ഷി ജനിക്കുന്നതിനും വളരെക്കാലം മുന്പ് എ.എ. മില്‍നെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ജന്മം നല്‍കിയതാണ് വിന്നി എന്ന കരടി. വിന്നിയെ …
‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’; കുറിക്കുകൊള്ളുന്ന ആ വാക്കും നാക്കും ഇനിയില്ല; തമിഴ് മക്കളുടെ കലൈജ്ഞര്‍ ഓര്‍മയാകുമ്പോള്‍; എംജിആറുമായുള്ള ഇണക്കവും പിണക്കവും ജയലളിതയുമായുള്ള യുദ്ധവുമെല്ലാമായി സംഭവബഹുലമായ ജീവിതം. തമിഴകരാഷ്ട്രീയത്തെ നാലു പതിറ്റാണ്ടു ഭരിച്ച കരുണാനിധി പതിനാലാം വയസ്സിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ ഡിഎംകെയുടെ സ്ഥാപക നേതാവായി; മുപ്പത്തിമൂന്നാം വയസ്സില്‍ എംഎല്‍എയും. തമിഴ്‌നാടിന്റെ ഏറ്റവും പ്രായം …
സ്വന്തം ലേഖകന്‍: ദ്രാവിഡ രാഷ്ട്രീയത്തിന്റെ സൂര്യന്‍ അസ്തമിച്ചു; പ്രിയ കലൈജ്ഞര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് ജനപ്രവാഹം. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയില്‍ 10 ദിവസത്തോളമായി ചികില്‍സയിലായിരുന്നു കരുണാനിധി. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും …
സ്വന്തം ലേഖകന്‍: കാനഡയും സൗദിയും കൊമ്പുകോര്‍ക്കുന്നു; വാണിജ്യ ബന്ധം മരവിപ്പിച്ചു; കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം സൗദി വിടാന്‍ നിര്‍ദേശം. കാനഡയുമായുള്ള വാണിജ്യബന്ധം മരവിപ്പിച്ച സൗദി അറേബ്യ കനേഡിയന്‍ സ്ഥാനപതിയോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. കാനഡയിലെ സൗദി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്തു. സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന കാനഡയുടെ …
സ്വന്തം ലേഖകന്‍: അടിയന്തിര ഘട്ടങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് തടയിടാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ തടയുന്നതിനെ സംബന്ധിച്ച അഭിപ്രായങ്ങളും സാധ്യതകളും വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം കന്പനികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ തടയുന്നതിന്റെ സാധ്യതകളാണ് കേന്ദ്ര ഐടി മന്ത്രാലയം ആരാഞ്ഞത്. ഐടി ആക്ടിലെ 69എ വകുപ്പ് പ്രകാരമാണു നടപടി. ആപ്ലിക്കേഷനുകള്‍ തടയുന്നത് …
സ്വന്തം ലേഖകന്‍: കരുണാനിധിയുടെ നില ഗുരുതരം; ആശുപത്രിയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക്. ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര പരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്നും അദ്ദേഹത്തെ ചികില്‍സിക്കുന്ന കാവേരി ആശുപത്രിയുടെ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് ബുള്ളറ്റിന്‍ …
സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് പുരോഗമിക്കുന്നു; പൊതുഗതാഗതം സ്തംഭിച്ചു; സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍. മോട്ടോര്‍ വാഹന ഭേദഗതി നിയമം പിന്‍വലിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ വാഹനപണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും ഉടമകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോ, ടാക്‌സി, ചരക്കു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങി പൊതുഗതാഗത …
സ്വന്തം ലേഖകന്‍: ഭാര്യമാരോട് നല്ല ഭക്ഷണമുണ്ടാക്കാന്‍ പറയുന്നതും വീട്ടുജോലികള്‍ ചെയ്യിക്കുന്നതും ഗാര്‍ഹിക പീഡനമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയോട് നല്ല ഭക്ഷണമുണ്ടാക്കിത്തരാന്‍ പറയുന്നതും വീട്ടുജോലികള്‍ വൃത്തിയായി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഗാര്‍ഹിക പീഡനമാണെന്ന് പറയാന്‍ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ കുടുംബ കലഹത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിനെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് …
സ്വന്തം ലേഖകന്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ വധിക്കുമെന്ന് ഭീഷണി; തൃശൂര്‍ സ്വദേശിയായ പൂജാരി അറസ്റ്റില്‍. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് അറസ്റ്റിലായത്. തൃശൂര്‍ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷത്തിനെത്തുമ്പോള്‍ രാഷ്ട്രപതിയെ വധിക്കുമെന്നായിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണു സന്ദേശമെത്തിയത്. ഫോണ്‍ …