സ്വന്തം ലേഖകൻ: വൈ ഫൈ കണക്ഷൻ നൽകിയിട്ടുള്ള താമസ കെട്ടിടങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും ഉള്ളവർ പുറത്തുള്ളവരുമായി വെെ ഫെെ ഷെയറിങ് നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ടെലികോം കമ്പനികൾ. പാർപ്പിട-വാണിജ്യ യൂനിറ്റിന് പുറത്തുള്ളവർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗികകാൻ വേണ്ടി അനുവദിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പലരും ഒരു വെെ ഫെെ കണക്ഷൻ എടുത്ത് പണം വാങ്ങി പുനർവിതരണം നടത്തുന്നുണ്ട്. പിടിക്കപ്പെട്ടാൽ …
സ്വന്തം ലേഖകൻ: കൂടുതല് വ്യാപനശേഷിയുള്ള കോവിഡ്-19 വൈറസ് വകഭേദത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്. എക്സ്.ഇ.സി.(XEC) എന്നാണ് ഈ വകഭേദത്തിന് നല്കിയിരിക്കുന്ന പേര്. യൂറോപ്പില് ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനമെന്നും വൈകാതെ ലോകത്തിന്റ മറ്റുഭാഗങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടാകാമെന്നും ഗവേഷകര് പറയുന്നു. ജൂണ് മാസത്തില് ജര്മനിയിലാണ് ഈ വൈറസ് വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ബിബിസിയുടെ റിപ്പോര്ട്ടില് പറയുന്നു. തുടര്ന്ന് യുകെ, യുഎസ്, …
സ്വന്തം ലേഖകൻ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രം ബില് കൊണ്ടുവരാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകള് കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. വരുന്ന ശീതകാല സമ്മേളനത്തില് ബില് കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ മാർച്ചിലായിരുന്നു രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല …
സ്വന്തം ലേഖകൻ: പ്രായപൂര്ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്ലൈന് അപകടങ്ങളില് നിന്ന് സംരക്ഷിക്കാന് പുതിയ സുരക്ഷ നടപടിയുമായി ഇന്സ്റ്റഗ്രാം. 18 വയസില് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള് ഇനി ടീന് അക്കൗണ്ട് സെറ്റിങ്സിലേക്ക് മാറും. 13 മുതല് 17 വയസ് വരെ പ്രായമുള്ള ഉപയോക്താക്കളെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക ആരോഗ്യ വെല്ലുവിളികളില് നിന്ന് സംരക്ഷിക്കാനാണ് ‘ ടീന് …
സ്വന്തം ലേഖകൻ: ലെബനനില് സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലെബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും ഏതാണ്ട് ഒരേസമയം നൂറുകണക്കിന് ഹാൻഡ്ഹെൽഡ് പേജറുകളാണ് പൊട്ടിത്തെറിച്ചത്. പേജർ സ്ഫോടനത്തിൽ ഏകദേശം …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളിലെ പരിശോധന ശക്തമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ അധിക സർവീസ് ചാർജ്ജുകൾ ഈടാക്കിയ ഓഫീസുകൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. വിപണിയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നിരക്കുകൾ നേരത്തെ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള …
സ്വന്തം ലേഖകൻ: യൂറോപ്പിന്റെ മധ്യ, കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ് ബോറിസ് കൊടുങ്കാറ്റ്. പോളണ്ട്, റൊമാനിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് മൂലം ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തത്. നിരവധി പേർ മരിക്കുകയും ഒരുപാട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം ഒരു മാസം കൊണ്ട് …
സ്വന്തം ലേഖകൻ: അരവിന്ദ് കെജ്രിവാളിന് പകരം അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയാകും. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനം ഒഴിയുന്ന അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രി പദവിയിലേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുൻപ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു …
സ്വന്തം ലേഖകൻ: വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ എംപോക്സ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായില്നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗലക്ഷണങ്ങളുള്ളത്. മഞ്ചേരി മെഡിക്കല് കോളേജിലാണ് ചികിത്സയില് കഴിയുന്നത്. സാമ്പിള് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനി …
സ്വന്തം ലേഖകൻ: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ ഒന്നാപ്രതി പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്. ഏഴര വർഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ …