സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച് നൽകിയ ഇളവാണ് അധികൃതർ അവസാനിപ്പിക്കുന്നത്. 2021 ഡിസംബർ ഒന്നുമുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക. യാത്രാ നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്. അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹിക …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 1100 ദിനാര്‍ ചെലവ് വരും. വിസ പുതുക്കാന്‍ പുതുതായി കൊണ്ടുവന്ന നിബന്ധനയായ ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കാര്യത്തില്‍ തീരുമാനമായതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആരോഗ്യ ഇന്‍ഷൂറന്‍സിന് 500 മുതല്‍ 600 ദിനാര്‍ വരെ ചെലവ് വരുമെന്ന് ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇന്‍ഷൂറന്‍സ് ഫെഡറേഷന്‍ സമര്‍പ്പിച്ച …
സ്വന്തം ലേഖകൻ: എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലപ്പുഴയിൽ ചേരും. ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആലപ്പുഴയിൽ എത്താൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പഞ്ചാബിൽ വീണ്ടും ആൾക്കൂട്ട കൊലപാതകമെന്ന് റിപ്പോർട്ട്. യുവാവിനെ ആൾക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം. മതനിന്ദ ആരോപിച്ചാണ് ആൾക്കൂട്ടം മർദ്ദിച്ചത്. 24 മണിക്കൂറിനിടെ പഞ്ചാബിൽ നടക്കുന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. കപൂർത്തല ജില്ലയിലെ ഗുരുദ്വാരയിലുണ്ടായിരുന്ന സിഖ് പതാക എടുത്ത് മാറ്റിയതിനാണ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. ഞായറാഴ്ച രാവിലെ നിസാംപൂർ ഗ്രാമത്തിലായിരുന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും …
സ്വന്തം ലേഖകൻ: ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്കുള്ള വീസ നടപടികൾ സൗദി താൽക്കാലികമായി നിർത്തിവച്ചു.സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളികളെ അയക്കാനുള്ള തീരുമാനം ഫിലിപ്പീൻസ് പുനഃപരിശോധിച്ചാൽ മാത്രമേ പുതിയ കരാറുകൾക്കും വീസകൾക്കുമുള്ള നിയന്ത്രണം എടുത്തുകളയുകയുള്ളൂ. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് മൂല്യവർധിത നികുതി …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പെങ്കടുപ്പിച്ച് പരിപാടികൾ നടത്താമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായമ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ …
സ്വന്തം ലേഖകൻ: ഖത്തറില്‍ ആദ്യമായി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാല് പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് ക്യുഎന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പൗരന്മാര്‍ക്കും നിവാസികള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിദേശ രാജ്യത്ത് നിന്നു വന്ന ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. നാല് പേരില്‍ മൂന്ന് പേര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. …
സ്വന്തം ലേഖകൻ: ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ആരോഗ്യമന്ത്രാലയം ഫീൽഡ് വാക്സിനേഷൻ കാമ്പയിന്‍ ആരംഭിച്ചു. പള്ളികൾ കോ ഓപറേറ്റിവ് സൊസൈറ്റികൾ ,പബ്ലിക് ട്രാൻസ്‌പോർട്ട് സർവീസ് തുടങ്ങിയ മേഖലകകളിൽ ജോലി ചെയ്യുന്നവർക്കാണ് കാമ്പയിനിലൂടെ ബൂസ്റ്റർ ഡോസ് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെൽത്ത് കെയർ സെന്ററൽ അഡിമിനിസ്ട്രേഷന്റെ നേതൃത്വത്തിലാണ് ഫീൽഡ് വാക്സിനേഷൻ കാമ്പയിന് കഴിഞ്ഞ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 14 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി. യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ രോഗവ്യാപന തോതുമായി താരത്യമ്യപ്പെടുത്തുമ്പോഴുള്ള കണക്കാണിത്. നിലവിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 101 ഒമിക്രോൺ കേസുകളാണ് …