1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുഖയാത്ര വേണം! വിമാനത്തി ന്റെ എന്‍ജിനിലേക്ക് നാണയം എറിഞ്ഞ് യാത്രക്കാരന്‍; വൈകിയത് 4 മണിക്കൂര്‍
സുഖയാത്ര വേണം! വിമാനത്തി ന്റെ എന്‍ജിനിലേക്ക് നാണയം എറിഞ്ഞ് യാത്രക്കാരന്‍; വൈകിയത് 4 മണിക്കൂര്‍
സ്വന്തം ലേഖകൻ: വിമാനത്തിന്റെ എന്‍ജിന് ഉള്ളിലേക്ക് യാത്രക്കാരന്‍ നാണയങ്ങള്‍ ഇട്ടതിനെ തുടര്‍ന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് വിമാനം നാലുമണിക്കൂര്‍ വൈകി. മാര്‍ച്ച് ആറിന് രാവിലെ പത്ത് മണിയ്ക്ക് ചൈനയിലെ സാന്യയില്‍നിന്നും ബെയ്ജിങിലേക്കു പുറപ്പെടാനിരിക്കെയാണ് സംഭവം. യാത്ര സുഗമമാക്കാനാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ഇയാള്‍ അഞ്ചോളം നാണയങ്ങള്‍ എന്‍ജിന് ഉള്ളിലേക്കിട്ടത്. പരിശോധനയില്‍ നാണയങ്ങള്‍ കണ്ടെത്തിയതായി വിമാന അധികൃതര്‍ അറിയിച്ചു. …
ഐഒഎസ്-ആന്‍ഡ്രോയിഡ് ഡാറ്റാ കൈമാറ്റം എളുപ്പമാക്കാന്‍ ആപ്പിള്‍; പുതിയ സംവിധാനം വരുന്നു
ഐഒഎസ്-ആന്‍ഡ്രോയിഡ് ഡാറ്റാ കൈമാറ്റം എളുപ്പമാക്കാന്‍ ആപ്പിള്‍; പുതിയ സംവിധാനം വരുന്നു
സ്വന്തം ലേഖകൻ: ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും തിരിച്ചുമുള്ള ഡാറ്റാ കൈമാറ്റം വലിയ വെല്ലുവിളിയാണ്. പലര്‍ക്കും പുതിയ പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ പല വിവരങ്ങളും ഉപേക്ഷിക്കേണ്ടതായി വരുന്നു. ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിച്ച് ഐഒഎസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കുള്ള ഡാറ്റാ കൈമാറ്റത്തിന് എളുപ്പവഴിയൊരുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഐഒഎസില്‍ നിന്ന് ആപ്പിളിന്റേതല്ലാത്ത മറ്റ് …
ഖലിസ്താൻ വിഘടനവാദി നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം
ഖലിസ്താൻ വിഘടനവാദി നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം
സ്വന്തം ലേഖകൻ: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കാനഡയിലെ ഖലിസ്താൻ വിഘടനവാദി നേതാവ്‌ ഹർദീപ്‌സിങ് നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്തുവിട്ട് കനേഡിയൻ മാധ്യമം. നിജ്ജറിന്റെ കൊലപാതകം നടന്ന് എട്ടു മാസങ്ങൾക്കുശേഷമാണ് സിബിസി ന്യൂസ് കൊലപാതകത്തിന്റെ വീഡിയോ പുറത്തുവിടുന്നത്. പാർക്കിങ് ഏരിയയിൽ നിന്നും ചാര നിറത്തിലുള്ള ട്രക്കിൽ കയറി നിജ്ജർ പുറത്തേക്കുപോകുന്നതാണ് വീഡിയോയിലുള്ളത്. വാഹനം റോഡിലേക്ക് പ്രവേശിക്കുന്നതിനുമുൻപ് വെള്ള …
രാമേശ്വരം കഫേ സ്ഫോടനം; പ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് NIA; PFI ബന്ധമുള്ള ഒരാൾ അറസ്റ്റിൽ
രാമേശ്വരം കഫേ സ്ഫോടനം; പ്രതിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് NIA; PFI ബന്ധമുള്ള ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കുന്ദലഹള്ളിയില്‍ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). മാർച്ച് മൂന്നിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍.ഐ.എയ്ക്ക് കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സഹായവും നേരത്തെ എൻഐഎ തേടിയിരുന്നു. കേസിലെ പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് അധികൃതർ …
18 പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദനം; സാങ്കല്‍പിക കസേരയിലിരു ത്തി; സിദ്ധാര്‍ഥന്റെ മരണം CBI അന്വേഷിക്കും
18 പേര്‍ ചേര്‍ന്ന് ക്രൂരമര്‍ദനം; സാങ്കല്‍പിക കസേരയിലിരു ത്തി; സിദ്ധാര്‍ഥന്റെ മരണം CBI അന്വേഷിക്കും
സ്വന്തം ലേഖകൻ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്ത്. സിദ്ധാര്‍ഥന് അതിക്രൂരമായ മര്‍ദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 18 പേര്‍ ചേര്‍ന്ന് പലയിടങ്ങളില്‍വെച്ച് സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 16-ന് രാത്രിയാണ് മര്‍ദനം ആരംഭിച്ചത്. ആദ്യം സമീപത്തെ മലമുകളില്‍ കൊണ്ടുപോയാണ് മര്‍ദിച്ചത്. തുടര്‍ന്ന് …
റമസാനിൽ ബാങ്ക് സേവനങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ച് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ
റമസാനിൽ ബാങ്ക് സേവനങ്ങളുടെ സമയക്രമം പുനഃക്രമീകരിച്ച് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ
സ്വന്തം ലേഖകൻ: സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം റമസാനിൽ വിവിധ ബാങ്ക് ശാഖകളിൽ സേവനങ്ങൾ ലഭ്യമാവുന്ന സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഷെയ്ഖ അൽ ഈസ അറിയിച്ചു. ബാങ്കുകളുടെ ആസ്ഥാന കേന്ദ്രങ്ങളും, ശാഖകളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 …
ടെക് മേഖലയിലെ കൂട്ടപ്പിരി ച്ചുവിടല്‍; അമേരിക്കയിൽ 89% ഐടി പ്രൊഫഷണലുകളും ആശങ്കയിലെന്ന് പഠനം
ടെക് മേഖലയിലെ കൂട്ടപ്പിരി ച്ചുവിടല്‍; അമേരിക്കയിൽ 89% ഐടി പ്രൊഫഷണലുകളും ആശങ്കയിലെന്ന് പഠനം
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കൂട്ടപിരിച്ചുവിടൽ നടപടികൾ തുടരുകയാണ് ടെക് കമ്പനികൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതിലാണ് അമേരിക്കയിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ഓരോ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. വർധിച്ചുവരുന്ന കൂട്ടപിരിച്ചുവിടൽ നടപടികൾ മൂലം അമേരിക്കയിലെ 89 ശതമാനം ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് തെളിയിക്കുന്നതാണ് …
ബെംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചാൽ 5000 രൂപ പിഴ
ബെംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചാൽ 5000 രൂപ പിഴ
സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. കുടിക്കാനും കുളിക്കാനും പാചകത്തിനും വെള്ളമില്ലാത്ത അവസ്ഥയാണ് മിക്കയിടങ്ങളിലും. നഗരത്തിലെ ഏതാണ്ട് മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധികൾ ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് മുതിർന്നിരിക്കുകയാണ് കർണാടക സർക്കാർ. കാർ കഴുകുന്നതിനും പൂന്തോട്ടങ്ങൾ പരിപാലിക്കുന്നതിനും ഉൾപ്പടെ കുടിവെള്ളം ദുരുപയോഗം …
ഈ വര്‍ഷം അവസാനത്തോടെ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഈ വര്‍ഷം അവസാനത്തോടെ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ഈ വര്‍ഷം അവസാനത്തോടെ ലോകത്തിന്റെ പകുതിയിലധികം പേരും അഞ്ചാം പനിയുടെ ഉയര്‍ന്ന അപകടസാധ്യതയിലായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. രോഗപ്രതിരോധ നടപടികളില്‍ വലിയൊരു ഇടവേള ഉണ്ടായെന്നും വാക്‌സിന്‍ നല്‍കുക വഴി ഈ ഗ്യാപ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ചാംപനി ഈ ഗ്യാപിലേക്ക് കുതിച്ചു കയറുമെന്നും ലോകാരോഗ്യ സംഘടനയുടെ മീസെല്‍സ് ആന്‍ഡ് റുബെല്ല സീനിയര്‍ ടെക്‌നിക്കല്‍ അഡ്വൈസര്‍ …
കട്ടപ്പനയിൽ നരബലി? നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ
കട്ടപ്പനയിൽ നരബലി? നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ്‌ വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത …