സ്വന്തം ലേഖകൻ: ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കൊറോണ വൈറസ് പടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ചൈനയിലെ യാങ്സോഹു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഈ പഠന റിപ്പോർട്ട് ഫിസിക്സ് ഓഫ് ഫ്ലൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഉള്ളത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ ബാധിതനായ ഒരാളുടെ വിസർജ്യത്തിൽ വൈറസ് …
സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ അവസാനിക്കുന്നതിന് കളമൊരുക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ മേഖലയിലെ ചൈനയുമായുള്ള ബിസിനസ് കരാറുകള്‍ എടുത്തുകളയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ റെയില്‍വേയോട് ചൈനീസ് കമ്പനിയുമായുള്ള കരാര്‍ ഒഴിവാക്കാനും ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്‌മെന്റ് എന്നിവയോട് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈന റെയില്‍വേ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 90 പേരാണ് രോഗമുക്തി നേടിയത്. വീരമൃത്യു മരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത് 20 പേരാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചു. …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മാതൃരാജ്യത്തിന് വേണ്ടി ചൈനയുമായി പോരാടിയാണ് നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടത്, അതില്‍ രാജ്യം അഭിമാനിക്കുന്നു. സമാധാനമാണ് …
സ്വന്തം ലേഖകൻ: കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് തീരുമാനം. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ …
സ്വന്തം ലേഖകൻ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായിരിക്കെ താരങ്ങളുടെ ആരാധകരും വഴിമാറുന്നു. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനും സിനിമാ കുടുംബത്തില്‍ നിന്നുള്ള ആലിയ ഭട്ടിനുമാണ് ആരാധകരെ നഷ്ടപ്പെട്ടത്. കരണ്‍ ജോഹര്‍ സനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം …
സ്വന്തം ലേഖകൻ: ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അറുപത് പേർക്കാണ് രോഗമുക്തി. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 15 പുതിയ കേസുകൾ ഇന്ന് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പതിനൊന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. നിലവിൽ …
സ്വന്തം ലേഖകൻ: ടൂറിസം, റസ്റ്ററന്റ്, വിനോദം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടകയുടെ 20 ശതമാനം തിരിച്ചു നൽകുന്ന പദ്ധതിക്ക് അബുദാബി സർക്കാർ തുടക്കം കുറിച്ചു. എമിറേറ്റിൽ ഈ മേഖലകളിലുള്ള 8000ത്തോളം സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കോവിഡ് പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ആശ്വാസമാകുന്നതാണു 20 കോടി ദിർഹത്തിന്റെ പുതിയ പദ്ധതി. എമിറേറ്റിന്റെ സാമ്പത്തിക …