നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ രണ്ടിനാണ് വോട്ടെടുപ്പ് നടക്കുക. 15 നാണ് വോട്ടെണ്ണല്‍ നടക്കുക. മെയ് ഒന്‍പതിന് ഇത് സംബന്ധിച്ച് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും.മെയ് 16 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 17 ന് സൂക്ഷ്മപരിശോധന നടക്കും. 19 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഇതോടൊപ്പം ഗോവയിലെ ഒരു മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ മാതൃകാപെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. സിപിഎം എംഎല്‍എ ആയിരുന്ന ആര്‍. ശെല്‍വരാജ് രാജിവെച്ചതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.ഇടതുപാളയം വിട്ട ശെല്‍വരാജിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. പാറശാല ബ്ലോക്ക് പഞ്ചായത്തംഗം എഫ്. ലോറന്‍സ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തങ്ങളുടെ കരുത്തനായ നേതാവായ ഒ രാജഗോപാലിനെയാണ് ബിജെപി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല