1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2011


NHS -ല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സമൂല പരിഷ്ക്കാരം മൂലം പ്രതിക്കൂട്ടിലായ കൂട്ടുകക്ഷി സര്‍ക്കാര്‍ വിട്ടു വീഴ്ചകള്‍ക്ക് തയാറാവുന്നു.NHS -ന്‍റെ 80 ബില്ല്യന്‍ പൌണ്ട് GP മാര്‍ തന്നെ കൈകാര്യം ചെയ്‌താല്‍ മതി എന്ന നിലപാടില്‍ അയവ് വരുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.GP മാര്‍ക്ക് പുറമേ ഹോസ്പിറ്റല്‍ ഡോക്ട്ടര്‍മാറും ക്ലിനിക്കല്‍ വിദഗ്ദരും ഇനി NHS ബജറ്റ് കൈകാര്യം ചെയ്യുന്ന കമ്മിറ്റിയില്‍ അംഗങ്ങള്‍ ആവും.നിര്‍ദ്ടിഷ്ട്ട ഹെല്‍ത്ത് കെയര്‍ ബില്ലില്‍ പ്രധാനമന്ത്രി നേരിട്ട് വരുത്തുന്ന ആദ്യ പരിഷ്ക്കാരമായിരിക്കിമിത്.

പുതിയ നയങ്ങള്‍ എന്ന് മുതല്‍ നടപ്പിലാക്കണമെന്ന കാര്യത്തിലും വിട്ടു വീഴച്ചയ്ക്ക് തയ്യാറാണെന്ന് കാമറൂണ്‍ പറഞ്ഞു.ആതുര സേവനത്തിന്റെ മുഖ്യ ധാരയിലുള്ള ഹോസ്പ്പിറ്റല്‍ ഡോക്ട്ടര്‍മാരെ ഒഴിവാക്കി NHS -ല്‍ പരിഷ്ക്കാരം നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിവാദമായ ബില്‍ കൊണ്ട് വന്ന ഹെല്‍ത്ത് സെക്രട്ടറി ആണ്ട്രൂ ലാന്‍സ്ലിയെ പുകഴ്ത്തിയ കാമറൂണ്‍ ബില്‍ ശരിയായ രീതിയില്‍ പരിഷ്ക്കരിച്ചതിനു ശേഷമേ പാസാക്കുകയുള്ളൂ എന്ന് പറഞ്ഞു.കൂട്ടു കക്ഷി സര്‍ക്കാരിലെ ഭിന്നത മൂലം ബില്‍ പാസാകുന്നതിനുള്ള നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

സഖ്യ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.ഇത് മൂലം കൂട്ടുകക്ഷി സര്‍ക്കാരിന്‍റെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ന്നിരുന്നു.ലിബറലുകള്‍ നിര്‍ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍ ഇല്ലാതെ ബില്‍ പാസാക്കാന്‍ അനുവദിക്കുകയില്ലെന്ന് ഉപ പ്രധാനമന്ത്രി നിക്ക് ക്ലെഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.GP -മാരെ തനിയെ NHS ഫണ്ട്‌ കൈകാര്യം ചെയ്യാന്‍ അനുവദിക്കരുത് എന്നതായിരുന്നു ലിബറലുകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.എന്തായാലും ഈ ആവശ്യം അംഗീകരിക്കാന്‍ കാമാര്രോണ്‍ തയ്യാറായത് ശുഭസൂചനയാണെന്ന് കരുതപ്പെടുന്നു.അതേ സമയം NHS -ല്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ക്ക് ഹെല്‍ത്ത് സെക്രട്ടറിക്കൊപ്പം തനിക്കും തുല്യ ഉത്തരവാദിത്വം ഉണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.