1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2011

കഴിഞ്ഞ കുറെ കാലങ്ങളായ് ബ്രിട്ടീഷ് ഗവണ്‍മെന്റ് പരിഷ്കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് ആരോഗ്യമേഖലയില്‍ . ഇപ്പോഴിതാ എന്‍എച്ച്എസ് നല്‍കുന്ന സേവനങ്ങള്‍ യോഗ്യതയുള്ള ആരില്‍ നിന്നും സ്വീകരിക്കാമെന്ന് ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നു. ഈ മാറ്റം എന്‍ എച്ച് എസിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമമായ് ഇതിനെ എതിര്‍ക്കുന്നവര്‍ കാണുന്നുണ്ടെങ്കിലും അടുത്ത ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്താനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി ആണ്ട്രൂ ലന്‍സ്ലെ പറയുന്നത് രോഗികളെ സംബന്ധിച്ചിത്തോളം ഇതൊരു വലിയ കാര്യമാണ്, എന്‍എച്ച്എസ് നിശ്ചയിച്ചിട്ടുള്ള ഗുണമേന്മയുള്ള ചികില്‍ത്സ നല്‍കുന്ന ആരില്‍ നിന്നും രോഗികള്‍ക്ക് ചികില്‍ത്സ തേടാവുന്നതാണ്. ഇതുമൂലം കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ സേവനദാതാക്കള്‍ക്കിടയില്‍ മത്സരം ഉണ്ടാകുമെന്നും ഇത് കൂടുതല്‍ മികച്ച ചികിത്സ രോഗികള്‍ക്ക് ലഭിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘യോഗ്യതയുള്ള ആര്‍ക്കും’ എന്നാ പരാമര്‍ശം വിവാദത്തിനു ഇടയാക്കിയിട്ടുണ്ട്. എന്‍എച്ച്എസ് നല്‍കുന്ന 8 വിഭാഗങ്ങളിലെ സേവനങ്ങളാണ് ഇപ്പോള്‍ സ്വാകര്യ സ്ഥാപനങ്ങള്‍ക്കും, ചാരിറ്റികള്‍ക്കും മറ്റു അനുബന്ധ സംഘടനകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്, ആരോഗ്യ രംഗത്തെ പലരും ഈ മാറ്റത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇത് എന്‍എച്ച്എസ് ന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് പൊതുവേ അഭിപ്രായമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.