ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി നേഴ്‌സുമാരെ പിരിച്ചുവിടാനും സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചുരുക്കാനും ശ്രമിക്കുന്ന എന്‍എച്ച്എസ് വിവര്‍ത്തകര്‍ക്കായി ചെലവാക്കുന്നത് 23 മില്യണ്‍ പൗണ്ട്. ദിവസം 64,000 പൗണ്ട് എന്ന തരത്തിലാണ് വര്‍ഷം ഇരുപത്തി മൂന്ന് മില്യണ്‍ പൗണ്ട് ചെലവാക്കുന്നത്. 2007ലെ കണക്ക് വെച്ചുനോക്കുമ്പോള്‍ വിവര്‍ത്തകര്‍ക്ക് കൊടുക്കുന്ന തുകയില്‍ ഏതാണ്ട് പതിനേഴ് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ബ്രിട്ടണിലെ ജോലിയും കൂലിയുമില്ലാത്ത ആളുകള്‍ കൊടുക്കുന്ന നികുതിയില്‍നിന്ന് ഇത്രയും തുക വിവര്‍ത്തകര്‍ക്ക് നല്‍കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഇത്രയും രൂപ ചെലവാക്കുന്നത്. ഏതാണ്ട് 120 ഭാഷകളിലേക്കാണ് വിവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇംഗ്ലീഷ് സംസാരിക്കാത്ത രോഗിക്കള്‍ക്കും മറ്റുംവേണ്ടിയാണ് വിവര്‍ത്തരെ ജോലിക്ക് നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം വിവര്‍ത്തര്‍ക്കായി എന്‍എച്ച്എസ് 23.3 മില്യണ്‍ പൗണ്ടാണ് ചെലവാക്കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരത്തിന്റെ ഉത്തരമായിട്ടാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് അടിയന്തിര നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ജൂലിയ മാനിംങ്ങ് പറഞ്ഞു. എന്തായാലും ഈ കണക്കുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നു നികുതി ദായകര്‍ എന്‍ എച്ച് എസിനെതിരെ തിരിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല