നികോളാസ് സര്‍ക്കോസി പണ്ടേ ഇങ്ങനെയാണ് എല്ലാം വെട്ടി തുറന്ന് പറയും പിന്നീട് ഉണ്ടായേക്കാവുന്ന വിവാദങ്ങളെ പറ്റിയൊന്നും അദ്ദേഹം ചിന്തിക്കാറില്ല. കഴിഞ്ഞ ദിവസവും സര്‍ക്കോസി ഒരു വിവാദത്തിനു തിരി കൊളുത്തി പറഞ്ഞത് മറ്റൊന്നുമല്ല, മുലയൂട്ടല്‍ അടിമപ്പണി ആണെന്നാണ്! ഭാര്യ കാരിയ ബ്രൂണി കുഞ്ഞിനു മുലയൂട്ടാന്‍ കഷട്പ്പെടുന്നത് കണ്ടാണ് സര്‍ക്കോസിക്ക് ഇങ്ങനെ പറയേണ്ടി വന്നത്.
55 കാരനായ ഈ ഫ്രഞ്ച് പ്രസിഡണ്ടിനും മുന്‍ കാല മോഡല്‍ കൂടിയായ ഭാര്യ 44 കാരി ബ്രൂണിക്കും ഒരു മാസം മുന്‍പാണ് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്, ഇവരുടെ ആദ്യത്തെ കുഞ്ഞ്. ഗീളിയ എന്ന് പേരിട്ട ഈ കുഞ്ഞിനു കൊടുക്കാന്‍ വേണ്ടത്ര മുലപ്പാല്‍ ബ്രൂണിയുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നതാണ് സര്‍ക്കൊസിയ്ക്ക് മുലയൂട്ടലിനെ അടിമപ്പണിയായി തോന്നിപ്പിച്ചിരിക്കുന്നത്.
ഫാമിലി ബെനിഫിറ്റ്സ് ഏജന്‍സി നടത്തിയ ഒരു പരിപാടിയില്‍ യുവമാതാക്കളെ അഭിസംബോധന ചെയ്തു കൊണ്ട് സര്‍ക്കോസി പറഞ്ഞതിങ്ങനെ: ‘കാരിയ ഇപ്പോള്‍ കുഞ്ഞിനു മുലയൂട്ടുകയാണ്, എനിക്ക് തോന്നുന്നു മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തെ രോഗങ്ങളില്‍ നിന്നും അലര്‍ജികളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന്. എങ്കിലും, ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് ആനന്ദം നല്‍കുന്നതിനൊപ്പം ഒരു തരം അടിമപ്പണിയുമാണ്’
തന്റെ ഭാര്യ അവളുടെ ശരീരത്തില്‍ വേണ്ടത്ര മുലപ്പാല്‍ ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുന്നുണ്ടെന്നും സര്‍ക്കോസി കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കോസിയുടെ ഈ പരാമര്‍ശങ്ങളെ ഒരു ഫ്രഞ്ച് പത്രം വിലയിരുത്തിയത് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു കൊണ്ടാണ് സര്‍ക്കോസി തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ സമൂഹത്തോട് പറയുന്നതെന്നാണ്. വോട്ടെടുപ്പില്‍ സ്ത്രീകളെ കയ്യിലെടുക്കാനുള്ള സര്‍ക്കോസിയുടെ അടവായും ഇതിനെ കാണുന്നവരുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല