സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ സമരത്തിനെതിരെ ‘എസ്മ’ പ്രയോഗിക്കില്ലെന്നും മിനിമം വേതനം നടപ്പാക്കാത്ത ആശുപത്രികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ 24ഓളം ആശുപത്രികള്‍ മാാത്രമാണ് നിയമം പാലിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. നഴ്സുമാരുടെ ശമ്പളം ബാങ്ക് വഴിയാക്കാന്‍ നടപടിയെടുക്കുമെന്നും ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി മാനേജ്മെന്‍റുകള്‍ ഹൈകോടതിയില്‍ നേടിയ സ്റ്റേ നീക്കാന്‍ കോടതിയെ സമീപിക്കും. തൊഴില്‍ വകുപ്പിന് ആശുപത്രികള്‍ നല്‍കുന്ന രേഖകള്‍ കൃത്രിമമാണെങ്കില്‍ അവര്‍ക്കെതിരില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല