1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2012

ഇന്ത്യയിലെ മികച്ച ശമ്പളവും ജോലി സാഹചര്യങ്ങളും മൂലം വിദേശത്തു പോകുന്ന മലയാളികളുടെ എണ്ണം കുറയുന്നു.തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) ‘കേരള മൈഗ്രേഷന്‍ സര്‍വേ – 2011 പ്രകാരം വിദേശ മലയാളികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയ ജില്ല പത്തനംതിട്ടയാണ്.1998ല്‍ ജില്ലയില്‍നിന്നുള്ള പ്രവാസികള്‍ 98,000. 2003ല്‍ അത് 1.34 ലക്ഷമായി വര്‍ധിച്ചു. 2008ല്‍ 1.21 ലക്ഷമായി കുറഞ്ഞു. 2011ലെ കണക്കുപ്രകാരം വിദേശമലയാളികള്‍ വെറും 91,000. ഒന്നര പതിറ്റാണ്ട് പിന്നിലേക്കുള്ള വീഴ്ച.

സിഡിഎസ് റിപ്പോര്‍ട്ടിലുള്ളത് പത്തനംതിട്ടയുടെ മാത്രമല്ല, കേരളത്തിന്റെ മൊത്തം കുടിയേറ്റ കണക്കുകളാണ്. എന്നാല്‍ പത്തനംതിട്ട ഒരു സൂചന മാത്രമാണെന്ന് വിദഗ്ദര്‍ പറയുന്നു. ഇന്ന് പത്തനംതിട്ടയില്‍ സംഭവിച്ചതു നാളെ കേരളത്തിലാകെ സംഭവിക്കും. പത്തനംതിട്ടയ്ക്കുപുറമെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലും പ്രവാസികളുടെ എണ്ണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.

വടക്കന്‍ കേരളത്തില്‍ നിന്നുള്ള വിദേശകുടിയേറ്റത്തിലെ വര്‍ധനവാണു കുത്തനെയുള്ള ഇടിവില്‍നിന്നു കേരളത്തെ രക്ഷിച്ചുനിര്‍ത്തുന്നത്. പുതിയ സിഡിഎസ് സര്‍വേപ്രകാരം മൊത്തം വിദേശമലയാളികള്‍ 22.8 ലക്ഷം. 2008ല്‍ ഇത് 21.9 ലക്ഷമായിരുന്നു. വര്‍ധന 90,000. 1998 മുതല്‍ സിഡിഎസ് സര്‍വേ കണക്കുകള്‍ താരതമ്യംചെയ്താല്‍ ഇൌ വര്‍ധന നാമമാത്രമാണെന്നു വ്യക്തമാകും. 1998ലെ കണക്കുപ്രകാരം വിദേശമലയാളികള്‍ 13.6 ലക്ഷം. 2003ല്‍ അതു 18.4 ലക്ഷമായി; 2008ല്‍ 21.9 ലക്ഷവും. ക്രമാനുഗത വളര്‍ച്ചയുടെ ഈ ഗ്രാഫ് ആണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ വളര്‍ച്ചാതോത് 2015 ആകുന്നതോടെ പൂജ്യമാകുമെന്നാണു സര്‍വേനിഗമനം. തുടര്‍ന്നു നെ•ഗറ്റീവ് നിരക്കിലേക്കുനീങ്ങും.കേരളത്തിലെ ജനസംഖ്യയില്‍ ഉണ്ടായ കുറവും ജോലികള്‍ക്ക് ഉണ്ടായ ശമ്പള വര്‍ധനയുമാണ് വിദേശത്ത് പോകുന്നതില്‍ നിന്നും മലയാളികളെ പിന്തിരിപ്പിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.