മലയാളികളുടെ കള്ളുകുടിയെക്കുറിച്ച് എല്ലാവരും കുറ്റം പറയും. ചാലക്കുടിയും കരുനാഗപള്ളിയുമെല്ലാം കള്ളുകുടിയന്മാരുടെ നാടാണ് എന്ന് വ്യാപകമായ ആക്ഷേപമുണ്ടുതാനും. എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യം കേട്ടാല്‍ കള്ളുകുടിയുടെ രാജാക്കന്മാരായ മലയാളികള്‍ പോലും മൂക്കത്ത് വിരല്‍ വെയ്ക്കാന്‍ സാധ്യതയുണ്ട്. കാര്യം വേറൊന്നുമല്ല ബ്രിട്ടീഷുകാരുടെ കള്ളുകുടിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ബ്രിട്ടീഷുകാര്‍ ക്രിസ്തുമസ് കാലയളവില്‍ കുടിച്ചത് തീര്‍ത്തത് കോടിക്കണക്കിന് കുപ്പി ഷാംപെയ്നും വൈനും ബിയറും മറ്റിനം മദ്യങ്ങളുമാണ്.
ഏതാണ്ട് 13,350 ടണ്‍ കാലിക്കുപ്പികളാണ് റീസൈക്കിള്‍ ചെയ്യാന്‍ എത്തിച്ചിരിക്കുന്നത് എന്നറിയുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലാകുന്നത്. ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതിന്റെ ബാക്കിയാണ് ഇതെല്ലാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് റീസൈക്കിള്‍ ചെയ്യുകവഴി വലിയ തോതിലുള്ള പരിസര മലിനീകരണമാണ് തടയാന്‍ സാധിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അന്തരീക്ഷത്തിലേക്ക് പോകുമായിരുന്ന 4,200 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് ഇത്രയും കൂപ്പികള്‍ റീസൈക്കിള്‍ ചെയ്യുക വഴി ലാഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല