നോര്‍വീജിയന്‍ അധികൃതര്‍ ഏറ്റെടുത്ത ഇന്ത്യന്‍ ദമ്പതികളുടെ കുട്ടികളെ വിട്ടുകിട്ടാന്‍ കുട്ടികളുടെ പിതൃസഹോദരന്‍ അരുണഭാഷ് നോര്‍വേയിലേക്ക്. ഇപ്പോള്‍ വ്യത്യസ്ത കുടുംബങ്ങളെ സംരക്ഷണത്തിന് ഏല്‍പ്പിച്ചിരിക്കുന്ന കുട്ടികളെ അരുണഭാഷിനു കൈമാറാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. നോര്‍വെ സര്‍ക്കാര്‍ കുട്ടികളെ ഏറ്റെടുത്തതിനെ തുടര്‍ന്നു സംഭവം വിവാദമാകുകയും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ തീരുമാനം.
അനുരൂപ് ഭട്ടാചാര്യയുടെയും സാഗരികയുടെയും ഒന്നും മൂന്നു വയസുള്ള കുട്ടികളെയാണ് പരിപാലനം ശരിയല്ലെന്നാരോപിച്ച് അധികൃതര്‍ ഏറ്റെടുത്തത്. കുട്ടികള്‍ക്കു കൈകൊണ്ടു ഭക്ഷണം കൊടുക്കുന്നതും കൂടെ കിടത്തി ഉറക്കുന്നതുമാണ് കുറ്റകരമായി കണ്ടെത്തിയത്. നിയമ പോരാട്ടം വിജയം കാണാത്തതിനെത്തുടര്‍ന്ന് ഭട്ടാചാര്യ ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെയും നയതന്ത്രജ്ഞരുടെയും സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് നോര്‍വീജിയന്‍ വിദേശ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഇന്ത്യന്‍ വിദേശ മന്ത്രി എസ്.എം. കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് കുട്ടികളെ അരുണഭാഷിനു കൈമാറാന്‍ ധാരണയായത്. ഇനി അനുരൂപിനും ഭാര്യയ്ക്കും കുട്ടികളെ കാണുന്നതിനും തടസമുണ്ടാകില്ല. എന്തായാലും ഇന്ത്യന്‍ സംസ്കാരം നോര്‍വെയില്‍ നിയമവിരുദ്ധം ആണെന്ന നിലപാടില്‍ ഉറച്ചു തന്നെയാണ് അധികൃതര്‍ അതിനാലാണ് കുട്ടികളെ മാതാപിതാക്കള്‍ക്ക് നല്‍കുന്നതിന് പകരം പിതാവിന്റെ സഹോദരന് കൈമാറുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല