1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2012

നിയമയുദ്ധത്തിലൂടെ നോര്‍വെയിലെ ശിശുക്ഷേമ സമിതിയില്‍നിന്ന്‌ ഇന്ത്യയിലേക്ക്തിരികെ കൊണ്ടുവന്ന സാഗരിക-അനുരൂപ്‌ ദമ്പതികളുടെ മകളായ ഐശ്വര്യ, അഭിജ്ഞാന്‍ എന്നീ കുട്ടികളുടെപേരില്‍ പുതിയ വിവാദം. കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ പിതാക്കന്മാര്‍ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയതാണ്‌ ഇപ്പോഴത്തെ വിവാദത്തിന്‌ കാരണം. നോര്‍വെയിലെ കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്‌ അമ്മാവനായ അരുണാദാസ്‌ ഭട്ടാചാര്യക്കൊപ്പമാണ്‌ കുട്ടികള്‍ ഇപ്പോള്‍ കഴിഞ്ഞിരുന്നത്‌.

കുട്ടികളുടെ അമ്മ സാഗരിക ചക്രബര്‍ത്തിയുടെ അച്ഛന്‍ പേരക്കുട്ടികളെ കാണാന്‍ ചെന്നതോടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയെ കാണാന്‍ചെന്ന മൊണോടോഷ്‌ ചക്രബര്‍ത്തിയോട്‌ സാഗരികയുടെ ഭര്‍തൃവീട്ടുകാര്‍ മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച സാഗരിക കുട്ടികളെ കാണാന്‍ ചെന്നെങ്കിലും അനുരൂപിന്റെ വീടുകാര്‍ ആദ്യം അനുവദിച്ചില്ല. തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ടതിനെ അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ കുഞ്ഞുങ്ങളെ ലാളിക്കാനോ തൊടാനോ പോലും സാഗരികയെ വിട്ടുകാര്‍ അനുവദിച്ചില്ല. കുട്ടികളെ കാണാന്‍ വന്നാല്‍ കൊന്നുകളയുമെന്ന്‌ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായും സാഗരിക ആരോപിച്ചു. തുടര്‍ന്ന്‌ അടുത്ത ദിവസം സാഗരിക കുല്‍ട്ടി സ്റ്റേഷനില്‍ പരാതി നല്‍കി. അതേസമയം കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ അനുരൂപിന്റെ പിതാവ്‌ സാഗരികക്കും അച്ഛനുമെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്‌. 2012 ഏപ്രില്‍ 20 നാണ്‌ നോര്‍വെയിലെ ശിശുക്ഷേമസമിതിയില്‍നിന്ന്‌ ഇന്ത്യയിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.