ഷൂട്ടിംഗിൽ നിന്ന് വിടവാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ താരം അഭിനവ് ബിന്ദ്ര പറഞ്ഞു. ബെയ്ജിംഗ് ഒളിന്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയ ബിന്ദ്ര ലണ്ടനിൽ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇന്നലെ തന്റെ ദിവസമല്ലായിരുന്നുവെന്നും പ്രതീക്ഷകളുടെ ഭാരം തന്നെ ബാധിച്ചുവെന്നും മത്സരശേഷം ബിന്ദ്ര പറഞ്ഞു.
പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാത്തതും തിരിച്ചടിയായെന്ന് താരം പ്രതികരിച്ചു. തുടക്കത്തിൽ പിന്നിലേക്ക് പോയെങ്കിലും രണ്ട് തവണ പെർഫെക്ട് 10 നേടി ബിന്ദ്ര ശക്തമായി തന്നെ മത്സരത്തിലേക്ക് തിരിച്ചു വന്നിരുന്നു. എന്നാൽ അവസാന റൗണ്ടിൽ പ്രതീക്ഷിച്ച നിലവാരത്തിലെത്താൻ ബിന്ദ്രയ്ക്ക് സാധിച്ചില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല