തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം എന്നിവ യൂറോപ്പിനെ വലക്കുന്നു. പോര്‍ച്ചുഗീസ്, അയര്‍ലണ്ട്, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ആയിരത്തില്‍ പത്തുപേര്‍ ജോലിക്കായി യൂറോപ്പ് വിടുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്. സാധാരണ മറ്റു രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന കാഴ്ചയായിരുന്നു ഇത് വരെയും നമ്മള്‍ കണ്ടു കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 2500ഗ്രീക്കുകാര്‍ ആസ്ത്രേലിയയിലേക്കും 10000 പോര്‍ച്ചുഗീസുകാര്‍ അങ്കോളയിലേക്കും കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. അയര്‍ലണ്ട് ഒഫീഷ്യല്‍ സ്റ്റാസ്റ്റിക്സ് അനുസരിച്ച് 50,000 പേരെങ്കിലും അയര്‍ലണ്ട് വിട്ടിട്ടുണ്ട്.ഇവര്‍ യു.എസ.എ., ആസ്ത്രേലിയ എന്നിവ ലക്ഷ്യമാക്കിയിട്ടാണ് സ്വരാജ്യം വിട്ടത്.
ഈ പ്രശ്നത്തിന്റെ പേരില്‍ നല്ല കഴിവുള്ള ജീവനക്കാരെ ലഭിക്കാതെ ബ്രിട്ടനും വലയുകയാണ്. ഇത് വരെ സംഭവിച്ചതിനു വ്യത്യസ്തമായിട്ടാണ് ആളുകള്‍ യൂറോപ്പില്‍ നിന്നും മറ്റിടങ്ങള്‍ തേടി പോകുന്നത് ലിസ്ബണില്‍ നിന്നും ലുവാണ്ടയിലെക്കും ഡബ്ലിനില്‍ നിന്നും പെര്ത്തിലെക്കും ബാര്‍സലോണയില്‍ നിന്നും ബ്യൂണസ് ഐരസിലെക്കും തികച്ചും വിപരീത ദിശയിലാണ് ഈ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നത്. പോര്‍ച്ചുഗല്‍ ഫോറിന്‍ മിനിസ്ട്രി പറയുന്നത് 97,616 ഓളം പേര്‍ ലുവാണ്ടയിലും ബെഗ്ലുലുവിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണു അതായത് 2005ഇല്‍ ഉണ്ടായിരുന്നതിന്റെ രണ്ടിരട്ടിയാണിത്.
പോര്ച്ചുഗീസിന്റെ കോളനികളായിരുന്ന ബ്രസീല്‍, മൊസാമ്ബിക് എന്നിടങ്ങളിലേക്ക് പോര്ച്ചുഗീസില്‍ നിന്നും ആളുകള്‍ ഒഴുകുകയാണ്. ഇരു രാജ്യങ്ങളിലും വിദേശീയരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും അമ്പതു ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്. ഗോണ്‍സാലോ പൈരെസ് ലിസ്ബണില്‍ നിന്നും റിയോഡി ജെനിരോ യിലേക്ക് മാറിയ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ്. അദ്ദേഹം പറയുന്നത് പോര്‍ച്ചുഗലില്‍ ആകെ ക്ലേശകരമായ അന്തരീക്ഷം ആണ് എന്നാണു.ബ്രസീലില്‍ ഒരു പാട് അവസരങ്ങള്‍ ജോലിക്കായി ലഭിക്കുന്നുണ്ട്.
ജോയ് ദ്രോസിസ് ഗ്രീസില്‍ നിന്നും ആസ്ത്രേലിയയിലേക്ക് വന്നതിനു കാരണം പറയുന്നത് ഇങ്ങനെ അവിടെ ഞാന്‍ നിന്നിരുന്നു എങ്കില്‍ എന്റെ ജീവിതം തന്നെ ഇതിനകം അവസാനിക്കുമായിരുന്നു എന്നാണു. അയര്‍ലണ്ടില്‍ 14.5%ആളുകളും തൊഴില്‍രഹിതരാണ്. നാല്‍പ്പതിനായിരത്തോളം ആളുകളാണ് ഈ വര്ഷം അയര്‍ലണ്ട് വിടുവാനായി കാത്തിരിക്കുന്നത്. സ്പൈനിലെയും ഇറ്റലിയിലെയും സ്ഥിതി വ്യത്യസ്തമല്ല.പല സ്പോര്‍ട്സ് താരങ്ങളും ജീവിതസൗകര്യത്തിനായി സ്വദേശം വിടുമോ എന്നാണു ഇപ്പോള്‍ പലര്‍ക്കും സംശയം. ഗ്രീസില്‍ ഒന്‍പതു ശതമാനത്തോളം ഡോക്റ്റര്‍മാര്‍ ഒരു വര്‍ഷത്തിനകം മറ്റിടങ്ങളിലേക്ക് മാറിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല