ബ്രിട്ടനില്‍ പൊതുമുതലുകള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടോ അപകടമോ ഉണ്ടാകുന്ന വിധത്തില്‍ പ്രക്ഷോഭം നടത്തുന്ന കലാപകാരികള്‍ക്ക് നേരെ നിറയൊഴിക്കാന്‍ പോലീസിന് അധികാരം നല്‍കി നടപടിയായി. ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് കോണ്‍സ്ടാബുലറി സര്‍ ഡെന്നിസ് ഓ കോര്‍ണര്‍ അറിയിച്ചതാണിത്.
കലാപകാരികള്‍ക്കു നേരെ അടിയന്തിര ഘട്ടങ്ങളില്‍ പ്ലാസ്റ്റിക് ബുള്ളറ്റിനുകളും വാട്ടര്‍ കാനനുകളും ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇവ പ്രധാനമായും പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബോ, കല്ലോ പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്ന അവസരത്തില്‍ മാത്രമാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡെന്നിസ് ഓ കോര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗസ്തില്‍ ലണ്ടനിലും ബ്രിട്ടന്റെ മറ്റു പല പ്രധാന നഗരങ്ങളിലും നടന്ന കലാപങ്ങളുടെയും ലണ്ടന്‍ കലാപ സമയത്ത് കലാപകാരികള്‍ തീ വെച്ച വീട്ടില്‍ നിന്നു രക്ഷപ്പെടുവാന്‍ 32കാരിയായ പോളിഷ് കോന്‍സിക് നടത്തിയ ശ്രമങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകാന്‍ പാടില്ലയെന്ന തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണീ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ ആംമ്‌സ്, പ്ലാസ്റ്റിക് ബുള്ളറ്റ്‌സ്, ടീസര്‍ സ്റ്റണ്‍ ഗണ്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കും. ഏതു സാഹചര്യവും നേരിടുന്നതിനുള്ള പ്രത്യേക പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. സമ്മര്‍ റയറ്റില്‍ പങ്കെടുത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച എല്ലാ പ്രക്ഷോഭകാരികളെയും ആറാഴ്ചയ്ക്കുള്ളില്‍ അറസ്റ്റു ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതില്‍ വെടിവയ്ക്കാനുള്ള അനുമതി ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പത്ത് ലക്ഷം പൗണ്ട് വിലവരുന്ന ജലപീരങ്കി ബ്രിട്ടനിലില്ലാത്തതും അധികൃതരെ വലയ്ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല