1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2011

എന്‍ ആര്‍ ഐ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്‍റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയിട്ട് ഒരു വര്‍ഷവും ഫുള്‍ വേര്‍ഷന്‍ പുറത്തിറക്കിയിട്ട് ആറു മാസവും കഴിഞ്ഞിരിക്കുകയാണ്.ഈ ചുരുങ്ങിയ കാലയളവില്‍ വ്യതസ്തമായ വാര്‍ത്തകളും ജനപക്ഷത്തു നിന്നുള്ള നിഷ്പക്ഷമായ നിലപാടുകളും എടുത്തുകൊണ്ട് യു കെ മലയാളിയുടെ മനസില്‍ എന്‍ ആര്‍ ഐ മലയാളി ഇടം പിടിച്ചു കഴിഞ്ഞു.മലയാളിയുടെ വികാരം മനസിലാക്കാനും അവരുടെ നേരിന്‍റെ നേര്‍ക്കാഴ്ചയാവാനും കഴിഞ്ഞതാണ് ജനപ്രീതിയുടെ കാര്യത്തില്‍ ഈ പത്രം ബഹുദൂരം മുന്നോട്ടു കുതിക്കുന്നതിന്റെ പ്രധാന കാരണം.

വ്യകതിഹത്യകളും മസാല വാര്‍ത്തകളും കുന്നായ്മയും പരദൂഷണവും താന്‍പോരിമയും പരസ്യക്കാരുടെ താല്‍പ്പര്യങ്ങളും അരങ്ങുവാണ യു കെ യിലെ മലയാള മാധ്യമ രംഗത്ത്‌ മലയാളിയുടെ വായനാ നിലവാരം താഴോട്ടു പോകുന്നുവെന്നും അവര്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നും മനസിലാക്കിയപ്പോള്‍ മാധ്യമരംഗത്ത്‌ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിവച്ച സംരംഭമാണ് എന്‍ ആര്‍ ഐ മലയാളി എന്ന ഓണ്‍ലൈന്‍ ദിനപത്രം.നന്മ ആഗ്രഹിക്കുന്ന മലയാളി മനസുകള്‍ ഈ പത്രത്തെ നെഞ്ചിലേറ്റിപ്പോള്‍ ഇന്ന് യുക കെയിലെ ഏറ്റവും കൂടുതല്‍ പേജുകള്‍ വായിക്കുന്ന (page view) മലയാള ഓണ്‍ലൈന്‍ പത്രം ആയി എന്‍ ആര്‍ ഐ മലയാളി മാറി.ഒരു ശരാശരി വായനക്കാരന്‍ ഈ പത്രത്തിന്‍റെ 12.8 പേജുകള്‍ വായിക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പത്രത്തിന്‍റെ വെറും 6.4 പേജുകള്‍ മാത്രമാണ് വായിക്കപ്പെടുന്നത്.

വളര്‍ച്ചയുടെ ഈ പടവുകളില്‍ ഞങ്ങളുടെ ടീമില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.യു കെയില്‍ അങ്ങോളമിങ്ങോളം എന്‍ ആര്‍ ഐ മലയാളി പ്രാദേശിക ലേഖകന്‍മാരെ തേടുന്നു.പത്ര പ്രവര്‍ത്തനത്തിലെ ഡിഗ്രിക്കും ഡിപ്ലോമക്കും ഉപരി നല്ലതു നല്ലതെന്നു പറയുവാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ജനപക്ഷത്തു നിന്നുള്ള നിലപാടെടുക്കാന്‍ കഴിയുന്ന ആര്‍ക്കും എന്‍ ആര്‍ ഐ മലയാളി ടീമില്‍ അംഗമാകാം.നിങ്ങള്‍ക്ക് പറയുവാനുള്ള കാര്യങ്ങള്‍ പത്ര മുതലാളിയുടെ കത്രിക പേടിക്കാതെ എന്‍ ആര്‍ ഐ മലയാളിയില്‍ പ്രസിദ്ധീകരിക്കപ്പെടും.അതേ സമയം മറ്റുള്ളവരെ വ്യക്തിഹത്യ നടത്താനും കുന്നായ്മ പരത്താനുമുള്ള ഒരു വേദിയായി ഈ മാധ്യമം പ്രവര്‍ത്തിക്കില്ല എന്ന ഉറപ്പും ഞങ്ങള്‍ നല്‍കുന്നു.

ഇതു നമ്മുടെ കൂട്ടായ്മയാണ്.ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ശരാശരി യു കെ മലയാളികളെയാണ് .ഇവിടെ ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ പുഞ്ചിരിയും പങ്കു വയ്ക്കലിന്റെ കൃതാര്‍ത്ഥതയുമുണ്ട് .പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകളോ ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ നിങ്ങള്‍ പ്രതീക്ഷിക്കണ്ട.മറിച്ച്‌ ശരാശരി യു കെ മലയാളിക്ക് നിത്യ ജീവിതത്തില്‍ തികച്ചും ആവശ്യമായ വിവരങ്ങളും വാര്‍ത്തകളും മാത്രമായിരിക്കും നിങ്ങള്‍ വഴി റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത്.

മേല്‍പ്പറഞ്ഞ കാര്യങ്ങളോട് നിങ്ങള്‍ യോജിക്കുന്നുണ്ടെങ്കില്‍, നന്മ നിറഞ്ഞ മനസുമായി യുകെയിലെ മലയാളികള്‍ക്കായി ജനപക്ഷ നിലപാടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് contact@nrimalayalee.co.uk എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.