തലക്കെട്ട് കണ്ടപ്പോള്‍ ഞെട്ടിപ്പോയി കാണുമല്ലേ? എന്നാല്‍ സംശയം സത്യമാണ്. പോളീഷ് ബ്രിട്ടണിലെ ഒന്നാംഭാഷയായി മാറുമോ എന്ന സംശയമാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. ചില കാര്യങ്ങള്‍ പറയുമ്പോള്‍ സംഗതി കുറച്ചുകൂടി മനസിലാകും. ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്ററി എജ്യൂകേഷന് അപേക്ഷിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ഇപ്പോള്‍ പോളീഷ് ഭാഷയാണ് തിരഞ്ഞെടുക്കുന്നത്. നേരത്തെ ഇംഗ്ലീഷ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എടുത്തിരുന്നത് ഫ്രഞ്ചും സ്പാനീഷുമായിരുന്നു. എന്നാല്‍ അതെല്ലാം മാറിയിട്ട് പോളീഷാണ് ഭൂരിപക്ഷംപേരും തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പോളീഷ് ഭാഷ തിരഞ്ഞെടുത്ത കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 867% വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പോളീഷ് ഭാഷ തിരഞ്ഞെടുത്ത 2,600 വിദ്യാര്‍ത്ഥികളാണ് ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്ററി എജ്യൂകേഷന്‍ പരീക്ഷ എഴുതാനിരുന്നത്. ഇത് ആറുവര്‍ഷം മുമ്പ് മുന്നൂറായിരുന്നു. കഴിഞ്ഞവര്‍ഷം പരീക്ഷ എഴുതിയതില്‍ 95 പോളീഷ് വിദ്യാര്‍്ഥികള്‍ക്കും A* ഗ്രേഡ് കിട്ടി എന്നതും ശ്രദ്ധിക്കണം.
കഴിഞ്ഞവര്‍ഷം എപ്ലസ് കിട്ടിയ ഫ്രഞ്ച് വിദ്യാര്‍ത്ഥികളുടെ എണ്ണം കേവലം എഴുപത്തിരണ്ട് ശതമാനം മാത്രമാണ്. എന്നാല്‍ ഇത് സ്റ്റേറ്റ് സ്കൂളുകളുടെ മാത്രം കാര്യമാണ്. സ്വതന്ത്ര സ്കൂളുകളിലെ കണക്കുകള്‍ കൂടി നോക്കിയാല്‍ വിജയിച്ച പോളീഷ് വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഉയരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഇംഗ്ലീഷ് ഭാഷയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ അങ്ങേയറ്റം അപകടം പിടിച്ച കാര്യമാണെന്ന അഭിപ്രായം ഇപ്പോള്‍തന്നെ ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല