പ്രണയം നടിച്ച് യുവാവിനെ വലയിലാക്കി പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നഴ്‌സായ യുവതിക്കും മാതാവിനും സഹോദരനുമെതിരേ വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. നൂറനാട് സ്വദേശി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നൂറനാട് ഉളവുക്കാട് തൈപ്പാലവിളയില്‍ ഗോപിക(23), മാതാവ് രാജമ്മ(56), ഗോപികയുടെ സഹോദരന്‍ ഗോപകുമാര്‍(27) എന്നിവര്‍ക്കെതിരേ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ. ലില്ലി കേസെടുത്ത് ഉത്തരവായത്.
നഴ്‌സിംഗ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് വിവാഹവാഗ്‌ദാനം നല്‍കിയും പ്രണയം നടിച്ചും യുവാവിനെ കൂടെ താമസിപ്പിച്ചു. ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെടുത്തത് കൂടാതെ മൂന്നുലക്ഷം രൂപ മാതാവ് വാങ്ങിയതായും യുവാവ് മൊഴി നല്‍കിയിരുന്നു.
പ്രതികളുടെ വസ്‌തുവില്‍ യുവാവിനെക്കൊണ്ട് പത്തുലക്ഷത്തോളം രൂപ ചെലവഴിപ്പിച്ച് വീട് നിര്‍മിച്ചതായും അയാളുടെ പേരിലുണ്ടായിരുന്ന 60 സെന്റ് സ്‌ഥലവും ഇരുനിലവീടും തെറ്റിദ്ധരിപ്പിച്ച് വില്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. പ്രണയം നടിച്ച് യുവാവിനെ കൊണ്ടുനടന്ന സമയത്ത് മുന്തിയ ഹോട്ടലുകളില്‍ അയാളുടെ ചെലവില്‍ താമസിച്ച ശേഷം വിലകൂടിയ വസ്‌ത്രങ്ങളും സൗന്ദര്യവര്‍ധക വസ്‌തുക്കളും മറ്റും വാങ്ങിപ്പിക്കുക പതിവായിരുന്നുവെന്നും പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല