തൃശൂര്‍: എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ) നേതൃത്വത്തില്‍ രണ്ടുദിവസമായി തുടര്‍ന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. ജില്ലാ ലേബര്‍ ഓഫിസര്‍(ജനറല്‍) എം.കെ.വേണുഗോപാല്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനചര്‍ച്ചയിലാണ് പ്രശ്നം തീര്‍ന്നത്.
പിരിച്ചുവിട്ട രണ്ട് പുരുഷ നഴ്സുമാരടക്കം കരാര്‍ കാലാവധി പൂര്‍ത്തിയായവരുടെ സേവനം ആറുമാസംകൂടി നീട്ടിനല്‍കും. തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തി എല്ലാവരെയും സ്ഥിരപ്പെടുത്തും. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം ഹൈക്കോടതിയുടെ ഉത്തരവിന് വിധേയമായി ജനുവരി മുതല്‍ നടപ്പാക്കും. കോടതി വിധി എതിരാണെങ്കില്‍ ഏപ്രിലില്‍ യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യാമെന്നും മാനേജ്മെന്റ് അധികൃതര്‍ സമ്മതിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല