1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2011

ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിച്ച നേഴ്സിന് ജോലി പോയി. കേട്ടാല്‍ ആര്‍ക്കുമൊന്ന് അത്ഭുതം തോന്നുന്ന കാര്യമാണ് ബ്രിട്ടണില്‍ സംഭവിച്ചിരിക്കുന്നത്. അതായത് സംഭവം ഇങ്ങനെയാണ്. ഈസ്റ്റ് ലണ്ടനിലെ ഹോമര്‍ട്ടന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മൂന്ന് മാസം നേരത്തെ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. സാധാരണഗതിയില്‍ മൂന്നുമാസം നേരത്തെ പ്രസവം നടന്നാല്‍തന്നെ പ്രശ്നമാകുന്ന സാഹചര്യത്തിലാണ് ഇരട്ടകുട്ടികളെ പ്രസവിച്ച സംഭവമുണ്ടായത്. ഇരട്ട കുട്ടികളില്‍ ആണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായതോടെ ആശുപത്രി അധികൃതര്‍ ആ കുട്ടിയെ നോക്കാന്‍വേണ്ടി മാത്രം ഒരു നേഴ്സിനെ നിയോഗിച്ചു.

പ്രായം തികയാതെ പ്രസവിച്ച ആണ്‍കുട്ടിയെ നോക്കാന്‍ അമ്പത്തിയൊന്നുകാരി ഒമോലായോ അബോയോമി എന്ന നേഴ്സിനെയാണ് ആശുപത്രി അധികൃതര്‍ ഏല്‍പ്പിച്ചത്. പ്രായം തികയാതെ പ്രസവിച്ചതിന്റെ എല്ലാ പ്രശ്നങ്ങളും അനുഭവിച്ചിരുന്ന കുഞ്ഞിന് ഹൃദയാഘാതംവരെ സംഭവിച്ചിരുന്നു. ഹൃദയാഘാതത്തിനുശേഷം ശ്വാസം കിട്ടാതെ വലയുന്ന കുഞ്ഞിനെ നോക്കാതെ കുഞ്ഞിന്റെ ജീവനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്നതാണ് നേഴ്സിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ശ്വാസം കിട്ടാതെ വലയുന്ന കുഞ്ഞിന്റെ വാ അടയ്ക്കാന്‍ കുഞ്ഞിന്റെ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാന്‍ കൂട്ടാക്കാത്ത നേഴ്സ് കുഞ്ഞിന്റെ ജീവനുവേണ്ടി മുകളിലേക്ക് കൈ ഉയര്‍ത്തി ഇരുപതോളം തവണയാണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത്. ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്ന കുഞ്ഞിനെ നോക്കാതെ പ്രാര്‍ത്ഥിച്ച നേഴ്സിനെതിരെ കുഞ്ഞിന്റെ പിതാവ് എമര്‍ജന്‍സ് വിഭാഗത്തില്‍ ഫോണ്‍ ചെയ്ത് പരാതിപ്പെട്ടു. പിന്നീട് എംഎന്‍സി നടത്തിയ പരിശോധനയില്‍ നേഴ്സ് ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തി. അതിനെത്തുടര്‍ന്ന് നേഴ്സിന്റെ പിന്‍നമ്പര്‍ റദ്ദാക്കിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.