ശമ്പള വര്‍ധന ആവശ്യപ്പെട്ടു ഡല്‍ഹി എസ്കോര്‍ട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്സുമാര്‍ ആരംഭിച്ച സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുലഭിച്ചതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്. സമരത്തിന് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ പിരിച്ചുവിട്ട മലയാളി നഴ്സ് ജീനയെ തിരിച്ചെടുക്കാമെന്നും മാനേജ്മെന്റ് സമ്മതിച്ചു.
രാവിലെ മുതലാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ ആശുപത്രിയില്‍ സമരം ആരംഭിച്ചത്. ആശുപത്രിയിലെ ആയിരത്തോളം നഴ്സുമാരില്‍ എണ്ണൂറോളം പേര് മലയാളികളാണ്. വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 15 ദിവസം മുന്‍പ് ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചര്‍ച്ചയ്ക്ക് പോലും തയാറായിരുന്നില്ല. അതേസമയം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയാറായില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആയിരത്തോളം നഴ്സുമാര്‍ സമരത്തില്‍ പങ്കെടുത്തു. ഇതില്‍ 800 പേര് മലയാളികളാണ്. സമരത്തിനു നോട്ടിസ് നല്കിയ മലയാളി നഴ്സ് ജീനയെയാണ് ആശുപത്രി അധികൃതര്‍ ആദ്യം പുറത്താക്കിയത്. ആശുപത്രി കോമ്പൗണ്ടില്‍ സമരം ചെയ്തുവെന്നാരോപിച്ചു നഴ്സുമാരെ പൂട്ടിയിടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല