1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2012

സമരം ചെയ്ത നേഴ്സുമാരെ മാനേജ്മെന്റ് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചും ഒരു നേഴ്സിനെ സ്ഥലം മാട്ടിയത്തിലും സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് മാനേജ്മെന്റ് നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നേഴ്സുമാര്‍ ഇന്ന് മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. നഴ്സുമാരുടെ ആവശ്യങ്ങള്‍ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സ്ഥലം മാറ്റിയ നേഴ്സിനെ ഒരു മാസത്തിനുള്ളില്‍ തിരിച്ചെടുക്കാം എന്നും തീരുമാനിച്ചിട്ടുണ്ട്

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ നല്‍കിയ ഡിമാന്‍ഡ് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച ജില്ലാ ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും മാനേജ്മെന്റ് വിട്ടുനിന്നു. ഇതേത്തുടര്‍ന്നായിരുന്നു സമരത്തിന് നോട്ടീസ് നല്‍കിയത്. ഡിസംബറില്‍ നടന്ന സമരത്തിനു നോട്ടീസ് നല്‍കിയ സംഘടന ഭാരവാഹികളെ ചര്‍ച്ചയ്ക്ക് വിളിച്ചുവരുത്തി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് അമൃതയില്‍ സമരം ആരംഭിച്ചത്.

കലക്ടര്‍ പി ഐ ഷേഖ് പരീത്, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ നേഴ്സുമാരുടെ ആവശ്യം അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. മിനിമം വേതനത്തെക്കുറിച്ച് പഠിക്കാന്‍ മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട മാനേജ്മെന്റ്, സമരക്കാര്‍ക്കെതിരെ പ്രതികാരനടപടിയുണ്ടാകില്ലെന്നും ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ , രണ്ടുമാസം പിന്നിട്ടിട്ടും മിനിമം വേതനത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചില്ലെന്ന് നേഴ്സുമാര്‍ പറഞ്ഞു.

മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കുപോലും 4,500 രൂപയാണ് നല്‍കുന്നത്. സമരംകഴിഞ്ഞ ഉടന്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച 250 ഇന്റേണ്‍ഷിപ്പുകാരെ പിരിച്ചുവിട്ടു. സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരണത്തിനും നടപടിയായില്ല. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും സമരത്തിനു ഇറങ്ങാന്‍ തീരുമാനിച്ചത് എങ്കിലും ആശുപത്രി അധികൃതര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.