കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മരട് ലേക്ഷോര്‍ ആശുപത്രിയിലും തുടരുന്ന നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനായി ഇന്ന് ആലുവ പാലസില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ മാനേജ്മെന്റ് പ്രതിനിധികളുമായും നഴ്സുമാരുമായും ചര്‍ച്ച നടത്തും.
ഇടപ്പള്ളി അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലെ നഴ്സുമാരുടെ വേതനപുനഃക്രമീകരണം സംബ ന്ധിച്ച് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുമായും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. 18-ന് വീണ്ടും ചര്‍ച്ച നടത്താനാണു തീരുമാനം.
കോലഞ്ചേരി ആശുപത്രിയിലെ 14 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ മിനിമം വേതനത്തില്‍ വര്‍ധന വരുത്തി മാനേജ്മെന്റ് അവതരിപ്പിച്ച പുതിയ ഫോര്‍മുല അംഗീകരിക്കാന്‍ നഴ്സുമാര്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നു ലേബര്‍ കമ്മീഷണര്‍ ടി.ടി. ആന്റണി അറിയിക്കുകയായിരുന്നു. സമര ത്തിനു പിന്തുണ പ്രഖ്യാപിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഇന്ന് ആശുപത്രിയില്‍ നിരാഹാരമിരിക്കും.
ഇന്നു രാവിലെ പത്തിനാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ അനുര ഞ്ജന ചര്‍ച്ച നടക്കുന്നത്. മരട് ലേക്ഷോര്‍ ആശുപത്രി മാനേജ്മെന്റും നഴ്സുമാരുമായും തൊഴില്‍മന്ത്രി ഇന്ന് ഉച്ചയ്ക്കുശേഷം ആലുവ പാലസില്‍ ചര്‍ച്ച നടത്തും. ഇന്നലെ ആശുപത്രിയില്‍ നഴ്സുമാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇരുചക്രവാഹന റാലി നടന്നു. ഇന്നു വൈകുന്നേരം നാലിനു മുമ്പായി സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സമരസഹായ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. 13ന് റിലേ നിരാഹാരം നടത്തും. 14 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. ആശുപത്രി എംഡിയുടെ വസതി ഉപരോധിക്കുമെന്നും സമര സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല