വേതനവര്‍ധനവ് ആവശ്യപ്പെട്ട് എറണാകുളം ഇടപ്പള്ളിയിലുള്ള അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മുന്നില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം നടത്തുന്നവരെ എതിര്‍ത്ത് ആസ്പത്രി ജീവനക്കാരും ജീവനക്കാരെ പിന്തുണച്ച് പുറത്തുനിന്നെത്തിയ എ.ബി.വി.പി. പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി സമരക്കാരെ മാറ്റി. കഴിഞ്ഞമാസം നടത്തിയ സമരത്തിന്റെ പേരില്‍ മൂന്ന് നഴ്‌സുമാരെ അമൃത ആസ്പത്രിയില്‍ പിരിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ ആത്യാഹിത വിഭാഗത്തിന് മുന്നില്‍ സമരം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല