1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2012

ന്യൂയോര്‍ക്ക്: സ്വവര്‍ഗ്ഗാനുരാഗികള്‍ തമ്മില്‍ വിവാഹിതരാകുന്നതില്‍ കുഴപ്പമില്ലന്ന് ഒബാമ. ഇതോടെ മാസങ്ങള്‍ നീണ്ട തര്‍ക്കത്തിന് പരിഹാരമായി. അധികാരത്തിലിരിക്കെ സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തെ അനുകൂലിക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ഒബാമ. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ഒബാമ സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് എതിരാണന്ന് പറഞ്ഞ് റിപ്പബഌക്കന്‍ നേതാവ് മിറ്റ് റൂമ്‌നി ഒബാമയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

എന്നാല്‍ അപ്പോഴൊന്നും ഇതേ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ ഒബാമ തയ്യാറായില്ലായിരുന്നു. വിവാദങ്ങള്‍ കൂടുതല്‍ ശക്തമായതോടെ കഴിഞ്ഞ ദിവസം എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ചുളള തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ ഒബാമ നിര്‍ബന്ധിതനായത്. അടുത്തയിടെ വൈസ്പ്രസിഡന്റെ ജോയ് ബിഡനും കാബിനറ്റ് അംഗം അര്‍നീ ഡങ്കനും സ്വവര്‍ഗ്ഗാനുരാഗികളോട് അനുഭാവം പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം നടന്ന ഒരഭിപ്രായ വോട്ടെടുപ്പില്‍ 50% അമേരിക്കകാരും സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ 48% പേര്‍ ഇത്തരമൊരു നീക്കത്തെ എതിര്‍ക്കുന്നു. ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണന്നും ഇവരുടെ വിവാഹം നിയമവിധേയമാക്കുന്നത് മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സഹായിക്കുമെന്നും ഒബാമ അഭിമുഖത്തില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.