1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഒസിഐ കാർഡിനോടൊപ്പം പഴയതും പുതിയതുമായ പാസ്പോർട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് സാൻഫ്രാൻസിസ്കൊ കോൺസുലേറ്റ് ജനറൽ ഓഫീസ് വ്യക്തമാക്കി. ഒസിഐ കാർഡുമായി യാത്ര ചെയ്യുന്നവർ ഇന്ത്യൻ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ല എന്ന വാർത്ത വ്യാപകമായതോടെയാണ് കോൺസുലേറ്റിന്റെ വിശദീകരണം.

ഒസിഐ കാർഡിൽ പഴയ പാസ്പോർട്ട് നമ്പറാണ് ഉള്ളതെങ്കിൽ പഴയ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്നും എന്നാൽ പുതിയ പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇമ്മിഗ്രേഷൻ ഓഫീസർമാർക്ക് ഇതിനെ കുറിച്ചു ഇന്ത്യൻ മിനിസ്ട്രി ഓഫ് എക്സറ്റേണൽ അഫയേഴ്സ് നിർദേശങ്ങൾ നല്കിയിട്ടുണ്ട്.

20 വയസ്സിനു താഴെയുള്ളവരുടെ ഒസിഐ കാർഡ് പുതുക്കേണ്ി വരുമ്പോൾ പുതിയ പാസ്പോർട്ട് നിർബന്ധമാണ്. 20 വയസ്സിനും 50 വയസ്സിനും ഇടയിലുള്ളവരുടെ പാസ്പോർട്ട് പുതുക്കാൻ ഒസിഐ കാർഡ് പുതിയതായി എടുക്കേണ്ടതില്ല. 50 വയസ്സിനു മുകളിലുള്ളവർ പാസ്പോർട്ട് പുതുക്കുകയാണെങ്കിൽ ഒരു തവണ മാത്രം ഒസിഐ കാർഡ് പുതുക്കിയാൽ മതി. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ ഒസിഐ കാർഡ് പുതുക്കുന്നതിന് ഡിസംബർ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.