ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. അംഗങ്ങളുടെ സജീവ പങ്കാളിത്തവും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സംഘാടന മികവും ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ മികവുറ്റതാക്കി. അത്തപ്പൂക്കളം, കുട്ടികളുടേയും മുതിര്‍ന്നവരുടേയും കസേര കളി, നാരങ്ങാ സ്പൂണ്‍, വെള്ളം കുടി മത്സരം എന്നീ മത്സരങ്ങള്‍ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.
ഒക്‌സ്മാസ് സംഘടിപ്പിച്ച മലയാളി മങ്ക മത്സരം വേറിട്ട കാഴ്ചയായി. അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വടംവലി മത്സരം വീറും വാശിയും കൊണ്ട് അംഗങ്ങളില്‍ ആവേശം വിതറി. തനത് കേരളീയ വിഭവങ്ങള്‍ വിളമ്പിയ ഓണസദ്യയും ആഘോഷത്തെ മികവുറ്റതാക്കി.
സദ്യയ്ക്ക് ശേഷം കേരള ഗാനമേളയോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറച്ചു. ഒക്‌സ്മാസിലെ കുരുന്നുകള്‍ അവതരിപ്പിച്ച വിവിധ നൃത്ത രൂപങ്ങള്‍ ആസ്വാദ്യകരമായി. തിരുവാതിര കളി മികച്ച നിലവാരം പുലര്‍ത്തി.
ഓണാഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ടിറ്റോ തോമസ്, വര്‍ഗീസ് കെ ചെറിയാന്‍, സിബി ജോസഫ്, രാജൂ റാഫേല്‍ പയസ്, ഡോളി രാജൂ, ടിജു തോമസ്, ഷെറിന്‍ ജോയി, ജോര്‍ജ്ജ് ജേക്കബ്ബ് എന്നിവര്‍ നേതൃത്വം നല്‍കി. ഒക്‌സ്മാസിന്റെ ഓണാഘോഷം ഗംഭീരമാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും സെക്രട്ടറി സിബി ജോസ് നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല