ക്രോയിഡോണ്‍ ലണ്ടന്‍ റോഡില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ നടന്ന ക്രോയിഡോണ്‍ കാര്‍ണിവലിന് ഒഐസിസി യുകെ പ്രധാനപങ്ക് വഹിച്ചു. ഒഐസിസിയുടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒഐസിസിയുടെ പ്രവര്‍ത്തകര്‍ ഒഐസിസി യുകെയുടെ ബാനറിന് കീഴില്‍ അണിനിരന്നു. ഉച്ചയ്ക്ക ഒരുമണിയോടെ പ്രധാന സ്റ്റേജില്‍ ക്രോയിഡോണിലെ കലാകാരന്‍മാര്‍ ഇന്ത്യന്‍ പാട്ടുകളും ചെണ്ടമേളവും നടന്നു. ഇതിന് ഒഐസിസിയുടേയും കോണ്‍ഗ്രസിന്റേയും നിരവധി പ്രവര്‍ത്തകര്‍ സാക്ഷ്യം വഹിച്ചു.
ഒഐസിസിയുടെ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ കെകെ മോഹന്‍ദാസും ബിജു കല്ലമ്പലവും നേതൃത്വം നല്‍കി. സറേ റീജിയന്‍ ഭാരവാഹികള്‍, ക്രോയിഡോണ്‍ കമ്മറ്റിക്കാരായ അനില്‍ കൊട്ടിയം, സുമലാല്‍ മഹാദേവന്‍, ബൈജു, സുരേഷ് ബാബു, ജോസി എന്നിവര്‍ പ്രധാന പങ്കുവഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല