തിരുവനന്തപുരം:പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനയായ ഒഐസിസി യുകെയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നു. ഭാവിപരിപാടികള്‍ ആസൂത്രണംചെയ്യുന്നതിനും മെമ്പര്‍ഷിപ്പ് വിതരണത്തിനുമായി ഒക്ടോബറില്‍ യുകെയില്‍ ബൃഹദ്‌സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഒഐസിസി യുകെ നേതൃത്വം. തിരുവനന്തപുരത്ത് കെ.പി.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതോടൊപ്പം പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനുമുള്ള നിര്‍ദേശമാണ് കെ.പി.സി.സി നേതൃത്വം പുതിയ കമ്മിറ്റിക്കുമുമ്പാകെ വച്ചിരിക്കുന്നത്. ആദ്യപടിയായി യുകെയിലെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുചേര്‍ക്കാനും നിര്‍ദേശിക്കുകയായിരുന്നു.
ഒഐസിസിയുടെ കണ്‍വീനര്‍ ടി.ഹരിദാസും ജോയിന്റ് കണ്‍വീനര്‍ കെ.കെ.മോഹന്‍ദാസും ലക്‌സണ്‍ കല്ലുമാടിക്കലും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി പ്രശ്‌നത്തില്‍ ആശയവിനിമയം നടത്തി. യുകെയിലെ ഇപ്പോഴത്തെ സംഘടനാകാര്യങ്ങളെക്കുറിച്ചും നേതാക്കള്‍ വിശദമായി സംസാരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി നിലവില്‍വന്നതോടെ രൂപംകൊണ്ട ചെറിയ അസ്വാര്യങ്ങള്‍ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു. സംഘടനാവിരുദ്ധപ്രവര്‍ത്തനം തുടരുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഒഐസിസി നേതാക്കള്‍ക്ക് ഉറപ്പ് നല്കി. പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുകയും കെപിസിസിക്ക് എതിരേ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് മാന്നാര്‍ അബ്ദുള്‍ ലത്തീഫും വ്യക്തമാക്കി.
ഇതിനുശേഷം കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തിഫ്, എം.എം നസീം എന്നിവര്‍ ഒഐസിസിയുടെ നേതാക്കന്മാരായ ലക്‌സണ്‍ കല്ലുമാടിക്കല്‍, വിനോദ് ചന്ദ്രന്‍, ക.കെ.മോഹന്‍ദാസ് എന്നിവരുമായി ചര്‍ച്ച നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ലിജു, മുനിസിപ്പല്‍ചെയര്‍മാന്‍ ജയകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല