ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ നവംബര്‍ 19ന് മാഞ്ചസ്റ്ററില്‍ പ്രതിനിധി സമ്മേളനം നടത്തുന്ന സെന്റ് ആന്റണീസ് സ്ക്കൂള്‍ ഓഡിറ്റോറിയത്തിന് ‘ലീഡര്‍ കെ.കരുണാകരന്‍ നഗര്‍’ എന്ന് നാമകരണം ചെയ്തതായി സ്വാഗത സംഘം ചെയര്‍മാന്‍ തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി എന്നിവര്‍ അറിയിച്ചു.
ഒ.ഐ.സി.സി യു.കെയുടെ പ്രാഥമിക കമ്മറ്റികളായ കൗണ്‍സില്‍ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായിരിക്കും മാഞ്ചസ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യു.കെയിലെ വിവിധ കൗണ്‍സിലുകളില്‍ കമ്മറ്റി രൂപീകരണം നടന്നുവരുകയാണ്. കൗണ്‍സില്‍ കമ്മറ്റികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്റ്റ് കമ്മറ്റികള്‍ രൂപീകരിക്കുന്ന മുറയ്ക്ക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു വരുന്നു.
മെംബര്‍ഷിപ്പ് കാമ്പയിന്‍ ശക്തിപ്പെടുത്തുന്നതും സംഘടനാ-രാഷ്ട്രീയ കാര്യങ്ങളും പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുന്നതും സംബന്ധിച്ചും പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതാണ്. പ്രതിനിധി സമ്മേളനം വിജയിപ്പിക്കുന്നതിനായി മാഞ്ചസ്റ്ററില്‍ രൂപീകരിക്കപ്പെട്ട സ്വാഗത സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. കെ.എസ്.യു. മുന്‍ സംസ്ഥാന ട്രഷറര്‍ തമ്പി ജോസ് (ലിവര്‍പൂള്‍) ആണ് സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍. ജനറല്‍ കണ്‍വീനര്‍ പോള്‍സണ്‍ തോട്ടപ്പിള്ളി, കമ്മറ്റി അംഗങ്ങളായ ഡോ.സിബി വേകത്താനം, സാജു കാവുങ, സോണി ചാക്കോ, ബേബി സ്റ്റീഫന്‍, ഇഗ്‌നേഷ്യസ് പേട്ടയില്‍ എന്നിവരാണ് സമ്മേളനത്തിന്റെ നടത്തിപ്പിനായി നേതൃത്വം നല്‍കുന്നത്.
യു.കെയിലെ പന്ത്രണ്ട് റീജണുകളില്‍ നിന്നായി നാനൂറോളും പ്രതിനിധികള്‍ മാഞ്ചസ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കായി ഒ.ഐ.സി.സി യു.കെ റീജണല്‍ ചെയര്‍മാന്മാരെ ബന്ധപ്പെടാവുന്നതാണെന്ന് നാഷണല്‍ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.
നോര്‍ത്തേണ്‍ അയര്‍ലന്റ്: കെ.എസ്. ചെറിയാന്‍ കുതിരവേലില്‍ 02894463669, വെയില്‍സ്: സോബന്‍ ജോര്‍ജ് തലയ്ക്കല്‍ 02920193013, സ്ക്കോട്ട്‌ലാന്റ്: നെല്‍സണ്‍ കെ. ജോണ്‍ 01415332579, ഗ്രേറ്റര്‍ ലണ്ടന്‍: ടോണി ചെറിയാന്‍ 02084709162, ഈസ്റ്റ് ആംഗ്ലിയ: ജിജോ സെബാസ്റ്റ്യന്‍ 01473724374, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്: വിനോ സെബാസ്റ്റ്യന്‍ 01962859137, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്: ബെന്നി പോള്‍ 01483416157, വെസ്റ്റ് മിഡ്‌ലാന്റ്‌സ്: ഇഗ്‌നേഷ്യസ് പേട്ടയില്‍ 07872068392, ഈസ്റ്റ് മിഡ്‌ലാന്റ്‌സ്: മനു സഖറിയ 07861424163, നോര്‍ത്ത് ഈസ്റ്റ്: അഡ്വ. ഇഗ്‌നേഷ്യസ് വര്‍ഗീസ് 01661844854, നോര്‍ത്ത് വെസ്റ്റ് : സാജു കാവുങ്ങ 07850006328
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല