ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന കിഡ്‌നി ദാതാവ് എണ്‍പത്തിമൂന്നുകാരനായ നിക്കോളാസ് ക്രേസ്. ആറുമാസം നീണ്ടുനിന്ന പരിശോധനകള്‍ക്ക് ശോഷം പോര്‍ട്മൗത്തിലുളള ക്യൂന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് നിക്കോളാസ് ക്രേസിന് കിഡ്‌നി ദാനം ചെയ്യാനാകുമെന്ന് വിധിയെഴുതിയത്. പൂര്‍ണ്ണ ആരോഗ്യവാനായ ഒരു നാല്‍പ്പത്കാരന്റെ കിഡ്‌നി പ്രവര്‍ത്തിക്കുന്നതിന് സമമാണ് നിക്കോളാസിന്റെ കിഡ്‌നിയും എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.
ഹാംപ്‌സ്‌ഷെയര്‍ നിവാസിയായ ക്രേസിന് സന്നദ്ധ പ്രവര്‍ത്തനം ഒരു പുത്തരിയല്ല. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘത്തിലെ ഡോക്ടറായ ഇദ്ദേഹം അന്‍പത്തിയേഴ് തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. എന്റെ ശരീരത്തില്‍ നിന്ന ചെറിയൊരു അവയവം പോകുന്നത് എന്റെ ജീവിതത്തില്‍ ചെറിയ മാറ്റമേ ഉണ്ടാക്കു. എന്നാല്‍ ലഭിക്കുന്ന ആളുടെ ജീവിതത്തില്‍ വളരെ വലിയൊരു മാറ്റമാകും ഉണ്ടാകാന്‍ പോകുന്നത് – ക്രേസ് പറഞ്ഞു.
കഴിഞ്ഞ സമ്മറില്‍ ഭാര്യ മരിച്ചതോടെ ഒറ്റക്കായ ക്രേസിന് അവകാശികളാരുമില്ലന്നും കിഡ്‌നി ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചു. 2006 മിതല്‍ 2011 വരെയുളള കാലയളവില്‍ 1000 പേര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കിഡ്‌നി ദാനമായി നല്‍കിയെങ്കില്‍ 100 പേരാണ് ഇക്കാലയളവില്‍ അപരിചിതര്‍ക്ക് കിഡ്‌നി ദാനം ചെയ്തത്. ഇത്രയും പ്രായമായ വ്യക്തി സ്വയം കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ട് വന്നത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ഡോക്ടര്‍ സാം ദത്ത അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല