1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ലണ്ടന്‍ : ഒളിമ്പിക്‌സിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് സ്മരണക്കായി പുറത്തിറക്കിയ അന്‍പത് പെന്നിയുടെ നാണയങ്ങള്‍ വിപണന മേഖലയില്‍ നിന്ന് അപ്രത്യക്ഷമായതായി പരാതി. നാണയ ശേഖരണം ഹോബിയാക്കിയ ആളുകളാണ് കൂട്ടത്തോടെ നാണയം വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതിന് പിന്നിലെന്നാണ് കരുതുന്നത്. 21 മാസം മുന്‍പാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട നാണയങ്ങള്‍ പുറത്തിറക്കിയത്. പൊതുജനങ്ങള്‍ രൂപകല്പന ചെയത് 29 സ്‌പെഷ്യല്‍ എഡീഷന്‍ നാണയങ്ങളാണ് പുറത്തിറക്കിയത്. ഓരോന്നും ഒളിമ്പിക്‌സിലേയും പാരാലിമ്പിക്കിലേയും ഓരോ ഇനങ്ങളെ സൂചിപ്പിക്കുന്നതാണ്.

സാധാരണയായി പുറത്തിറക്കുന്ന നാണയങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയുളള നാണയങ്ങളാണ് നാണയം ശേഖരിക്കുന്നവരുടെ പക്കലേക്ക് പോകാറുളളത്. എന്നാല്‍ ഒളിമ്പിക് നാണയങ്ങളുടെ കാര്യത്തില്‍ ഏതാണ്ട് എഴുപത് ശതമാനവും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഏതാണ്ട് 30 മില്യണ്‍ കോയിനുകളാണ് കാണാനുളളത്. 2006ല്‍ പുറത്തിറക്കിയ വിക്ടോറിയ ക്രോസ് അന്‍പത് പെന്നി നാണയങ്ങള്‍ക്കും ഇതേ ഗതി തന്നെയായിരുന്നു. ഏതാനും പൗണ്ടുകള്‍ക്കാണ് ഈ നാണയങ്ങള്‍ ഇപ്പോള്‍ വില്‍ക്കുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് നാണയങ്ങളുടെ മൂല്യം ഇപ്പോള്‍ കരുതുന്നതിനും പതിന്മടങ്ങായിരിക്കുമെന്നതാണ് നാണയങ്ങള്‍ പൂഴ്ത്തിവെക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്.

നാണയങ്ങളുടെ ആകര്‍ഷകമായ ഡിസൈനും വളരെ കുറച്ച് പുറത്തിറക്കുന്നതുമാണ് ആളുകളെ നാണയം പൂഴ്ത്തിവെക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് റോയല്‍ മിന്റ് തങ്ങളുടെ പത്രക്കുറിപ്പില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.