1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ലണ്ടന്‍ : ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരങ്ങളില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഫോര്‍ബ്‌സ് മാഗസീന്‍ പ്രസിദ്ധീകരിച്ചു. ടെന്നീസ് കളിക്കാരും എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരുമാണ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത്. ജൂലൈ 2011 മുതല്‍ 2012 ജൂലൈ വരെയുളള വരുമാനത്തിന്റെ കണക്ക് അനുസരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവരില്‍ വരുമാനം കൊണ്ട് മുന്നില്‍ നില്‍ക്കുന്നത് വിംബിള്‍ഡണ്‍ ചാമ്പ്യനായ റോജര്‍ ഫെഡററാണ്. 54.3 മില്യണാണ് ഫെഡററുടെ വാര്‍ഷിക വരുമാനം. യുഎസ്എ ബാസ്‌ക്കറ്റ് ബാള്‍ താരമായ ലെബ്രോണ്‍ ജെയിംസാണ് സമ്പന്നരുടെ പട്ടികയില്‍ രണ്ടാമത്. 53 മില്യണാണ് ജെയിംസിന്റെ വാര്‍ഷിക വരുമാനം.
എന്നാല്‍ കഴിഞ്ഞ ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ എട്ട് ഒളിമ്പിക് സ്വര്‍ണ്ണം നേടിയ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്പ്‌സ് ഇരുപതുപേരുടെ പട്ടികയില്‍ ഇടം നേടിയില്ല. ഏഴ് മില്യനാണ് ഫെല്‍സ്പിന്റെ വാര്‍ഷിക വരുമാനം. എന്നാല്‍ പട്ടികയില്‍ ഇടം നേടിയവരില്‍ ടെന്നസ് താരമോ ബാസ്‌ക്കറ്റ് ബാള്‍ താരമോ അല്ലാത്ത ഒരേ ഒരു അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ടാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ നാല് വനിതകളും ഉണ്ട്. എല്ലാവരും ടെന്നീസ് കളിക്കാര്‍ തന്നെ. 27.1 മില്യണ്‍ വാര്‍ഷിക വരുമാനവുമായി മരിയ ഷറപ്പോവയാണ് ഇവരില്‍ മുന്നില്‍ നില്‍ക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരേ ഒരു ബ്രട്ടീഷുകാരനായ അത്‌ലറ്റ് ആന്‍ഡി മുറേയാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുളളില്‍ 12 മില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം.
ലിസ്റ്റിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടവര്‍ പേര്, വരുമാനം, അത്‌ലറ്റിക് ഇനം എന്നീ ക്രമത്തില്‍
1.റാജര്‍ ഫെഡറര്‍ (54. 3 മില്യണ്‍ ഡോളര്‍) – ടെന്നീസ്
2. ലെ ബ്രോണ്‍ ജെയിംസ് (53 മില്യണ്‍ ഡോളര്‍) – ബാസ്‌ക്കറ്റ് ബോള്‍
3. കോബേ ബ്രയന്റ് (52.3 മില്യണ്‍ ഡോളര്‍) – ബാസ്‌ക്കറ്റ് ബോള്‍
4. മരിയ ഷറപ്പോവ (27.1 മില്യണ്‍ ഡോളര്‍) – ടെന്നീസ്
5. കെവിന്‍ ഡുറാന്റ് (25.5 മില്യണ്‍ ഡോളര്‍) – ബാസ്‌ക്കറ്റ് ബോള്‍
5. കാര്‍മലോ ആന്റണി (22.9 മില്യണ്‍ ഡോളര്‍) – ബാസ്‌ക്കറ്റ് ബോള്‍
7. ഉസൈന്‍ ബോള്‍ട്ട് (20.3 മില്യണ്‍ ഡോളര്‍) – അത്‌ലറ്റിക്‌സ്
8. നോവാക് ദ്യോക്യോവിച്ച് (19. 8 മില്യണ്‍ ഡോളര്‍) – ടെന്നീസ്
9. ക്രിസ് പോള്‍ (19.2 മില്യണ്‍ ഡോളര്‍) – ബാസ്‌ക്കറ്റ് ബോള്‍
10. ലീ ന (18.4 മില്യണ്‍ ഡോളര്‍) – ടെന്നീസ്
11. ഡാരണ്‍ വില്യംസ് – 18. 2 മില്യണ്‍ – ബാസ്‌ക്കറ്റ് ബോള്‍
12. പൗ ഗാസോള്‍ – 17.2 മില്യണ്‍ – ബാസ്‌ക്കറ്റ് ബോള്‍
13. സെറീന വില്യംസ് – 16.3 മില്യണ്‍ – ടെന്നീസ്
14. കരോലിന്‍ വ്യോസ്ന്‍സ്‌കി – 13.7 മില്യണ്‍ – ടെന്നീസ്
15. ടോണി പാര്‍ക്കര്‍ – 13.1 മില്യണ്‍ – ബാസ്‌ക്കറ്റ് ബോള്‍
16. ആന്‍ഡി മുറേ – 12 മില്യണ്‍ – ടെന്നീസ്
17. മനു ഗിനോബിലി – 11.5 മില്യണ്‍ – ബാസ്‌ക്കറ്റ് ബോള്‍
18. ആേ്രന്ദ ഇഗോദാല – 11.4 മില്യണ്‍ – ബാസ്‌ക്കറ്റ് ബോള്‍
19. ടെയ്‌സണ്‍ ചാന്ദ്‌ലര്‍ – 11.0 മില്യണ്‍ – ബാസ്‌ക്കറ്റ് ബോള്‍
20. മാര്‍ക്ക് ഗാസോള്‍ – 10.9 മില്യണ്‍ – ബാസ്‌ക്കറ്റഅ ബോള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.