1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ലണ്ടന്‍ : ഒളിമ്പിക് ദീപം ആരാണ് തെളിക്കുന്നത് എന്നതിനെ കുറിച്ച് ബെറ്റ് വച്ച സംഘങ്ങള്‍ ഏഴ് യുവതാരങ്ങള്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം തെളിച്ചതിനെ തുടര്‍ന്ന് പണം തിരികെ കൊടുത്തു. നിരവധി പ്രശസ്തരുടെ പേരിലാണ് ബെറ്റ് വെച്ചിരുന്നത്. വില്യം ഹില്‍, സ്‌കൈ ബെറ്റ് തുടങ്ങി നിരവധി ബ്രട്ടീഷ് ബുക്ക് മേക്കേഴ്‌സ് സ്ഥാപനങ്ങളാണ് ഇത് സംബന്ധിച്ച് ബെറ്റ് വെച്ചിരുന്നത്. എന്നാല്‍ ഏവരേയും അത്ഭുതപ്പെടുത്തികൊണ്ട് ഏഴ് യുവതാരങ്ങള്‍ ചേര്‍ന്ന് ഒളിമ്പിക് ദീപം കൊളുത്തിയതോടെയാണ് ബെറ്റ് വെച്ചവരുടെ എല്ലാം കാശ് തിരികെ കൊടുക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
സര്‍ റോജര്‍ ബാനിസ്റ്റര്‍, ഡെയ്‌ലി തോംപ്‌സണ്‍, ലോര്‍ഡ് സെബാസ്റ്റിയന്‍ കോ, ഡേവിഡ് ബെക്കാം തുടങ്ങി എലിസബത്ത് രാജ്ഞിയുടെ പേര് വരെ ഒളിമ്പിക് ദീപം കൊളുത്തുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഡാനിബോയല്‍ ഒരുക്കിയ അത്ഭുത രാവില്‍ ഏഴ് ബ്രട്ടീഷ് ഒളിമ്പിക് ഹീറോകള്‍ നിര്‍ദ്ദേശിച്ച ഏഴ് യുവ അത്‌ലറ്റുകളായിരുന്നു ഒളിമ്പിക് ദീപം തെളിയിച്ചത്.
ബ്രട്ടന്റെ ഒളിമ്പിക് മത്സര ജേതാവായിരുന്ന പ്രശസ്ത താരം സ്റ്റീവ് റെഡ്ഗ്രീവ് ഒളിമ്പിക് ദീപം തെളിക്കുമെന്നായിരുന്നു ഭൂരിഭാഗം പേരും വാത് വെച്ചത്. എന്നാല്‍ ഒളിമ്പിക് ദീപശിഖയുമായി സ്റ്റേഡിയം വലം വെയ്ക്കാനായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഭാഗ്യം. മൂന്നിലൊന്ന് പേരാണ് സ്റ്റീവിന്റെ പേരില്‍ പണം വെച്ചത്. മൊത്തം അന്‍പത് അത്‌ലറ്റുകളും സെലിബ്രിറ്റികളുമാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അവരില്‍ ആരും ദീപം തെളിയിക്കാത്ത സാഹചര്യത്തില്‍ ബെറ്റ് വച്ച എല്ലാവര്‍ക്കും പണം മടക്കി കൊടുക്കുകയാണന്ന് വില്യം ഹില്ലിന്റെ വക്താവ് റൂപെര്‍ട്ട് ആദം പറഞ്ഞു. ഓപ്പണിങ്ങ് സെറിമണി വന്‍ വിജയമായതോടെ ഡാനി ബോയലിന് അടുത്ത ന്യൂഇയറിന് രാജ്യത്തിന്റെ അംഗീകാരം കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ ഡാനി ബോയലിന്റെ പേരിലുളള ബെറ്റിന്റെ തുക വില്യം ഹില്‍സ് കുറച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.