1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

ലണ്ടന്‍ : ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒളിമ്പിക് ഓപ്പണിങ്ങ് സെറിമണിക്ക് ശേഷം നടന്ന മത്സരത്തില്‍ കാണികളില്ലാത്തത് ഒളിമ്പിക് സംഘാടക സമിതി അന്വേഷിക്കുന്നു. അവധി ദിനമായതും ആയിരക്കണക്കിന് ബ്രട്ടീഷുകാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിച്ചില്ലന്ന് വ്യാപകമായി പരാതി ലഭിച്ചതുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംഘാടകസമിതിയെ പ്രേരിപ്പിച്ചത്. ഗെയിംസിനങ്ങളില്‍ നിരവധി കസേരകള്‍ ഒഴി്ഞ്ഞു കിടന്നത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവത്തില്‍ താന്‍ നിരാശനാണന്ന് ഒളിമ്പിക്‌സിന്റെ ചുമതല വഹിക്കുന്ന കള്‍ച്ചറല്‍ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. സംഭവത്തെ കുറിച്ച് ലണ്ടന്‍ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഓഫ് ദി ഒളിമ്പിക് ഗെയിംസ് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നീന്തല്‍ മത്സരങ്ങള്‍ നടക്കുന്ന വേദിയിലും, ബാസ്‌ക്കറ്റ്‌ബോള്‍, വിംബിള്‍ഡണ്‍ കോര്‍ട്ടുകളിലും നിരവധി കസേരകള്‍ കാണികളില്ലാതെ ഒഴി്ഞ്ഞു കിടക്കുകയായിരുന്നു. ഒളിമ്പിക് പാര്‍ക്കില്‍ നടന്ന മത്സരങ്ങളിലും ആവശ്യത്തിന് കാണികള്‍ ഇല്ലായിരുന്നു. സ്‌പോണ്‍സേഴ്‌സിന് നല്‍കി അക്രിഡിറ്റഡ് ടിക്കറ്റുകളിലാണ് ആളുകള്‍ ഇല്ലാതിരുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ക്ക് ആവശ്യമില്ലെങ്കില്‍ അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ഹണ്ട് ആവശ്യപ്പെട്ടു. ടിക്കറ്റുകള്‍ക്ക് ഇത്രയേറെ ആവശ്യക്കാരുണ്ടായിട്ടും മത്സര സമയത്ത് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി സ്‌പോര്‍ട്ട് മന്ത്രി ഹഗ്ഗ് റോബര്‍ട്ട്‌സണ്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്കായി ടിക്കറ്റ് വില്‍്പ്പന തുടങ്ങി മണിക്കൂറുകള്‍ക്കകം സോള്‍ഡ് ഔട്ട് ബോര്‍ഡുകള്‍ വെക്കുകയാണ് ലോകോഗ് ചെയ്യുന്നത്. ചില സ്‌പോര്‍ട്‌സ് ഇനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പും ആളുകള്‍ ടിക്കറ്റ് കിട്ടുമോ എന്ന് അന്വേഷിച്ച് വരുന്നതും കാണാമായിരുന്നു. അക്രിഡറ്റഡ് ഏരിയയിലെ സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്നാണ് ലോകോഗിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അടുത്ത ദിവസത്തോടെയെ ഇതിന്റെ പൂര്‍ണ്ണമായ ചിത്രം ലഭിക്കുകയുളളുവെന്ന് ലോകോഗ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.എന്നാല്‍ എത്രപേര്‍ ശനിയാഴ്ച മത്സരം കാണാനെത്തി, എത്ര ടിക്കറ്റുകള്‍ വിറ്റു തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ ലോകോഗിന് കഴിയുന്നില്ല. 11 മില്യണ്‍ ആളുകള്‍് ഒളിമ്പിക് മത്സരങ്ങള്‍ വീക്ഷിക്കുമെന്നാണ് ലോകോഗിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ആദ്യത്തോടെ മൊത്തമുളള 8.8 മില്യണ്‍ ടിക്കറ്റുകളില്‍ 7 മില്യണും വിറ്റു തീര്‍ന്നിരുന്നു. 2.45 മില്യണ്‍ പാരാലിമ്പിക് ടിക്കറ്റില്‍ പകുതിയിലധികവും വിറ്റ് തീര്‍ന്നിരുന്നതാണ്. എന്നാല്‍ വിശാലമായ പാര്‍ക്കില്‍ എപ്പോഴും ഒഴിഞ്ഞ ഫീലാണ് അനുഭവപ്പെടുന്നതെന്നും കാര്യമായ യാതൊരു തിരക്കും പാര്‍ക്കില്‍ അനുഭവപ്പെടുന്നില്ലെന്നും വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.