ന്യൂകാസില്‍: ന്യൂകാസില്‍ മലയാളികളുടെ സംഘടനയായ ഓണം അസോസിയേഷന്റെ (Our Newcastle Association of Malayalees) ഈ വര്‍ഷത്തെ ഓണാഘോഷം ഒരു പകല്‍ മുഴുവന്‍ നീണ്ട വിവിധ പരിപാടികളോടെ നിറഞ്ഞ സദസ്സില്‍ ന്യൂകാസില്‍ ഫെന്ധ ഹട്ട് ഹാളില്‍ സെപ്റ്റംബര്‍ 3 ന് ആഘോഷിച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ ആഘോഷ പരിപാടികള്‍ മാവേലി തമ്പുരാന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ആദ്യകാല കുടിയേറ്റ മലയാളിയും യുകെയിലും നാട്ടിലും അതി പ്രശസ്തനുമായ ഡോ:പരമേശ്വരനും, സീറോ മലബാര്‍ ചാപ്ലിന് ഫാ: സജി തോട്ടത്തിലും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
വിഭവസമൃദമായ ഓണസദ്യക്ക് ശേഷം നാല് മണിക്കൂര്‍ നീണ്ട വിവിധ കലാപരിപാടികള്‍ എവാരുറെയും കണ്ണിനും കാതിനും കുളിര്മയേകിയ അനുഭവമായി മാറി.
ഓസ്ട്രേലിയയിലേക്ക് കുടിയേറി പോകുന്ന ഓണം അസോസിയേഷന്റെ മുന്നേറ്റത്തിലും പ്രവര്‍ത്തനത്തിലും സ്തുത്യര്‍ഹമായ പങ്കുവഹിച്ച നിലവിലെ സെക്രട്ടറി മനോജിനും ഭാര്യയും കലാകാരിയുമായ ഫെബി മനോജിനും ഓണം അസോസിയേഷന്റെ അംഗങ്ങളായ ജോബിക്കും കുടുംബത്തിനും നല്കിയ വികാര നിര്‍ഭരമായ യാത്രയയപ്പ് ചടങ്ങ് സദസിനെ അല്പനേരം കണ്ണീരിലാഴ്ത്തി.
ഇന്ത്യയിലെ അഴിമതിക്കെതിരെ പോരാടുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും അര്‍പ്പിച്ചുകൊണ്ട് മറ്റൊരു ഗാന്ധി ജനിക്കുമെന്ന് പ്രത്യാശിച്ചുകൊണ്ടും അവതരിപ്പിച്ച .പരിപാടിയോട് കൂടി കലാപരിപാടികള്‍ വൈകുന്നേരം 6 മണിക്ക് സമാപിച്ചു. തുടര്‍ന്നു പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും തരം തിരിച്ചുള്ള വാശിയേറിയ വടംവലി മത്സരവും ഓണാഘോഷ പരിപാടികളുടെ മാറ്റ് കൂട്ടി.
ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ യുകെയിലെ തന്നെ ഏറ്റവും തിളക്കമാര്‍ന്ന വിജയം കൈവരിച്ച കുട്ടികളെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു. പരിപാടികള്‍ക്ക് ഓണം അസോസിയേഷന് ഭാരവാഹികളും അംഗങ്ങളും ഒന്നടങ്കം നേതൃത്വം നല്കി.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല