വര്‍ദ്ധിച്ചു വരുന്ന ഭക്ഷണസാധനങ്ങളുടെ വിലയും സാമ്പത്തിക ഞെരുക്കവും ബ്രിട്ടനിലെ ജനങ്ങളെ പാപ്പരാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനായിട്ട് അഞ്ചിലൊരാള്‍ എന്ന നിരക്കില്‍ ആളുകള്‍ കടക്കെണിയില്‍ പെട്ടിരിക്കയാണ്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പല കുടുംബങ്ങളും ജീവിതശൈലി തന്നെ മാറ്റിയിരിക്കുകയാണ്. വെറും നാല്പത്തിമൂന്നു ശതമാനം ആളുകള്‍ മാത്രമേ ഇപ്പോഴത്തെ ശമ്പളം കൊണ്ട് തൃപ്തിപ്പെടുന്നുള്ളൂ.
അഞ്ചില്‍ രണ്ടു പേര്‍ എന്ന നിരക്കില്‍ ആഴ്ചാവസാനം ചെലവ് കൂട്ടി മുട്ടിക്കാനാകാതെ പെടാപാട് പെടുന്നുണ്ട്. ഈ വിഷയത്തില്‍ പഠനം നടത്തിയവര്‍ പറയുന്നത് സമ്പന്നരും ദരിദ്രരും ഒരേ പോലെ ചെലവ് ചുരുക്കല്‍ നടത്തുന്നുണ്ട് എന്നാണു. പണം ലാഭിക്കുന്നതിനായി പലരും ആഴ്ചാവസാനമുള്ള പുറത്തുപോകല്‍ അവസാനിപ്പിച്ചിരിക്കയാണ്. മറ്റു ചിലരോ വിലക്കുറവ് ലഭിക്കുന്നതിനായി തെരുവുകള്‍ തോറും അലയുന്നു.
സാധാരണ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കിടയിലെ പത്തൊന്‍പതു ശതമാനം പേരും കടത്തില്‍ മുങ്ങിയാണ് നില്‍ക്കുന്നത്. മറ്റൊരു പത്തു ശതമാനം പേര്‍ കടത്തിന്റെ വക്കിലുമാണ്. എന്തായാലും സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ നയം തന്നെ പല കുടുംബങ്ങളും പിന്തുടരുന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ ജനങ്ങള്‍ എങ്ങിനെ മറികടക്കും എന്ന കാര്യത്തില്‍ സര്‍ക്കാരും ആശങ്കപ്പെടുന്നുണ്ട്. വില വര്‍ദ്ധനവിന്റെ കാര്യത്തില്‍ എന്തായാലും പുതിയ തീരുമാനം കൈകൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല