1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2011

1960 ന് മുന്‍പ് നൂറില്‍ ഒരാളില്‍ താഴെ മാത്രമേ വിവാഹം കഴിക്കാതെ തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം ബ്രിട്ടനില്‍ ജീവിച്ചിരുന്നുള്ളൂ, എന്നാല്‍ ഈ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു എന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ്‌ പുറത്തു വിട്ട പഠനഫലം തെളിയിക്കുന്നത്. നിലവിലെ കണക്കുകള്‍ വെച്ച് വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നത് ബ്രിട്ടനില്‍ സര്‍വ സാധാരണമായി മാറിയിരിക്കുകയാണത്രേ. ഒഎന്‍എസിന്റെ കണക്കു വെച്ച് നോക്കുകയാണെങ്കില്‍ ഇപ്പോള്‍ അമ്പതു വയസില്‍ താഴെയുള്ള ആറില്‍ ഒരു പങ്കാളിയും വിവാഹം കൂടാതെ തങ്ങളുടെ പങ്കാളിക്കൊപ്പം ജീവിക്കുന്നവരാണ്.

1960 ന് മുന്‍പ് അമ്പതു വയസില്‍ താഴെയുള്ള നാലില്‍ മൂന്ന് പേരും വിവാഹിതര്‍ ആയിരുന്ന സ്ഥലത്ത് 2009 ല്‍ മൂന്നില്‍ ഒരാള്‍ മാത്രമേ ബ്രിട്ടനില്‍ വിവാഹം കഴിച്ചിട്ടുള്ളൂ എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സൌത്താംപട്ടന്‍ യൂണിവേഴ്സിറ്റിയിലെ അക്കാദമിക്കുകള്‍ നടത്തിയ പഠനത്തിലാണ് സമൂഹത്തില്‍ സംഭവിച്ച ഈ മാറ്റം വ്യക്തമായത്. അതേസമയം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ പോലും കുറെയേറെ കാലം ഒന്നിച്ച് ജീവിച്ചതിന് ശേഷം മതി വിവാഹമെന്ന നിലപാട് കൈക്കൊള്ളുന്നവരുമാണത്രേ.

1980 ന് മുന്‍പ് പരിചയപ്പെട്ടു രണ്ടു വര്‍ഷം കഴിയുന്നതിനു മുന്‍പ് വിവാഹം ചെയ്തിരുന്നവര്‍ ഇപ്പോള്‍ ശരാശരി അഞ്ചു വര്‍ഷം വരെ കാത്തിരിക്കുന്നുണ്ട് ഒരു പ്രണയം വിവാഹത്തില്‍ എത്തിക്കാന്‍ . സമീപകാലത്ത് നടന്ന 80 ശതമാനം വിവാഹങ്ങളും ഇത്തരത്തില്‍ ദീര്‍ഘകാലം കൂടെ കഴിഞ്ഞതിനു ശേഷം നടന്നവയാണ്. അതേസമയം ആഗോള തലത്തില്‍ നടത്തിയ ഒരു പഠനത്തില്‍ വിവാഹം കഴികാതെ ഒന്നിച്ച് ജീവിക്കുന്നവര്‍ പിരിയാനുള്ള സാധ്യത വിവാഹിതരെ വെച്ച് നോക്കുമ്പോള്‍ കൂടതലാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.

സമീപകാലങ്ങളില്‍ ബ്രിട്ടാനില്‍ കുറഞ്ഞു വന്ന വിവാഹ മോചന നിരക്കുകള്‍ക്ക് കാരണം സാമൂഹിക ജീവിതത്തില്‍ വന്നിട്ടുള്ള ഈ മാറ്റമാണ്. വിവാഹം കഴിക്കാത്തത് മൂലം ഇത്തരക്കാര്‍ക്ക് വേര്‍ പിരിയാന്‍ ഒരു വിവാഹ മോചനത്തിന്റെ ആവശ്യം വേണ്ടി വരാത്തത് മൂലം കേസുകളൊന്നും കോടതിയില്‍ എത്തുന്നുമില്ല, കണക്കുകള്‍ ലഭിക്കുന്നുമില്ല. അതേസമയം വിവാഹമില്ലാതെ ഒന്നിച്ച് ജീവിക്കുന്നവര്‍ വന്‍ തോതില്‍ പിരിഞ്ഞകലുന്നുമുണ്ട്.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനെ വിവാഹം കൂടാതെ ഒന്നിച്ച് ജീവിക്കുന്ന പത്തില്‍ അഞ്ചു പങ്കാളികളും വിവാഹിതരാകുമെന്നും, പത്തില്‍ നാല് പേര്‍ പിരിയുമെന്നും, പത്തില്‍ ഒരു പങ്കാളികള്‍ ഇതേ രീതിയില്‍ ജീവിതം തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും ബ്രിട്ടീഷ് സമൂഹത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ധാരണകള്‍ അടിമുടി മാറിയിരിക്കുന്നു എന്നതിന് തെളിവാണ് ഈ പഠനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.