1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2011

തീര്‍ത്തും വിചിത്രമായ ഒരു ജന്മം തന്നെയായിരുന്നു ദീപക് പാസ്വാന്‍ എന്ന് ഏഴ് വയസുകാരന്റേത്, ശരീരത്തില്‍ ഒരു ജോഡി കൂടി കയ്യും കാലും കൂടി ഉണ്ടായത് മൂലം ഈ ബാലനെ ക്രൂരരായ നാട്ടുകാര്‍ പിശാച് എന്ന് പോലും വിളിക്കുകയുണ്ടായി, എന്നാല്‍ ഇപ്പോള്‍ ഈ കൊച്ചു മിടുക്കന്‍ സന്തോഷത്തിലാണ് കാരണം ഡോക്റ്റര്‍മാര്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ അവന്റെ വയറ്റില്‍ നിന്നും പുറത്തേക്കു നീണ്ടു കിടന്ന കയ്യും കാലും നീക്കം ചെയ്തിരിക്കുകയാണ്. പാരസിട്ടിക് ട്വിന്‍ എന്നാണു ഡോക്റ്റര്‍മാര്‍ ദീപക്കിന്റെ ഈ വൈകല്യത്തെ വിളിച്ചത്.

ബീഹാര്‍ സ്വദേശിയായ ദീപകിന്റെ ഈ അധികമായുള്ള കൈകാലുകള്‍ ബാംഗളൂരിലെ സര്‍ജന്‍മാര്‍ നീക്കം ചെയ്തത് കുറച്ചൊന്നുമല്ല ഈ ഏഴ് വയസുകാരനെയും അവന്റെ കുടുംബത്തെയുംസന്തോഷിപ്പിക്കുന്നത്. ശാസ്ത്ര ക്രിയയെ തുടര്‍ന്നു ദീപക് പറഞ്ഞതിങ്ങനെ: ‘ഇപ്പോള്‍ എനിക്ക് എനികെന്റെ സഹോദരന്മാരെക്കാള്‍ വേഗതയില്‍ ഓടാം, എന്നാല്‍ പണ്ട് എനിക്കതിനാകില്ലായിരുന്നു. എനിക്കിപ്പോഴത്തെ എന്റെ ശരീരം ശരിക്കും ഇഷ്ടപ്പെട്ടു’

എന്നാല്‍ അവന്റെ മാതാവായ 32 കാരിയായ ഇന്ദുവിനെ ഇതൊരു അത്ഭുതം തന്നെയായിട്ടാണ് തോന്നുന്നത്. തന്റെ മകന്റെ ജീവിതം തന്നെയാണ് മാറ്റി മറിച്ചിരിക്കുന്നത്. മുന്‍പ് തങ്ങള്‍ കരുതിയത്‌ മുജ്ജന്മത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് തന്റെ മകനെന്നായിരുന്നു എന്ന് ഈ അമ്മ പറഞ്ഞു.

സാധാരണഗതിയില്‍ 50000 പൌണ്ടോളം ചിലവ് വരുന്ന ഈ സങ്കീര്‍ണശാസ്ത്രക്രിയ സൌജന്യമായാണ് ചെയ്തു കൊടുത്തത്. ശാസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ: രാമചന്ദ്രന്‍ ത്യാഗരാജന്‍ പറയുന്നത് ഇതൊരു അപൂര്‍വ പ്രതിഭാസമാണെന്നാണ്, സാധാരണയായി പാരസിട്ടിക് ട്വിന്‍സ് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണത്രേ. അതേസമയം ദീപക്കിനെ കുറിച്ചൊരു ഡോക്യുമെന്ററി ഇന്ന് രാത്രി ഒന്‍പതിന് ചാനല്‍ 5 സംപ്രേഷണം ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.