രതി പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഏയ്ഡ്സൊക്കെ സുരക്ഷിതമല്ലാത്ത രതിയില്‍നിന്ന് ഉണ്ടാകുന്നതാണ്. കൂടാതെ ഗുഹ്യപ്രദേശത്തെ പല അസുഖങ്ങളും ഉണ്ടാകാറുണ്ട്. ഇതിനൊക്കെ പുറമെ സുരക്ഷിതമല്ലാത്ത രതിമൂലം വായില്‍ ക്യാന്‍സര്‍ ഉണ്ടാകാറുണ്ട്. വദനസുരതംമൂലമാണ് വായില്‍ ക്യാന്‍സര്‍ വരുന്നത്. ഈ ക്യാന്‍സറിന്‍റെ എണ്ണം ബ്രിട്ടണില്‍ വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വദനരതിയില്‍ നിന്നുള്ള ക്യാന്‍സറാണ് കൂടിയിരിക്കുന്നത്.
വായില്‍ ക്യാന്‍സറുള്ള ആറായിരം പേരാണ് ബ്രിട്ടണിലെ ആശുപത്രികളില്‍ എത്തിയിരിക്കുന്നത്. ക്യാന്‍സറിനെക്കുറിച്ച് പഠനം നടത്തുന്നവരാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. വായില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്‍റെ അളവ് വളരെ കൂടുതലാണെന്നും ഇത് സുരക്ഷിതമല്ലാത്ത രതിയില്‍നിന്ന് ഉണ്ടാകുന്നതാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ഇതില്‍നിന്നാണ് ക്യാന്‍സര്‍ തുടങ്ങുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം ചികിത്സക്കെത്തിയ 6,200 പേരില്‍ മൂന്നില്‍ രണ്ടും പുരുഷന്മാരാണ്.
അതേസമയം പുരുഷന്മാര്‍ക്ക് വായില്‍ ക്യാന്‍സര്‍ വരാനുള്ള കാരണങ്ങളിലൊന്ന് പുകവലിയും മദ്യപാനവുമാണെന്നും ഒരു നിരീക്ഷണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ മിക്കവാറും പുരുഷന്മാരുടെ വായിലും വദനരതിയില്‍ നിന്നുള്ള വൈറസുകള്‍ ധാരാളമുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ബ്രിട്ടണിലെ പത്തില്‍ എട്ടുപേരും രതിയില്‍ നിന്നുണ്ടാകുന്ന ഹ്യൂമന്‍ പാപ്പിലസ് വൈറസ് ബാധ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടാകുന്നവരാണ്. എന്നാല്‍ അത് അത്ര പ്രശ്നമാകാറില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല