1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2011

ഒരു ദിവസം പത്ത് മണിക്കൂറിലേറെ ജോലി ചെയ്യുന്നവരാണ് ഭൂരിപക്ഷം ആളുകളും.ഓവര്‍ ടൈം കൂട്ടി ആഴ്ചയില്‍ അന്‍പതു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ നമ്മുടെ ഇടയിലുണ്ട്. ജോലി ചെയ്യാത്ത സമയത്തുപോലും ജോലിയുടെ ടെന്‍ഷനുമായി നടക്കുന്നവര്‍ ആഴ്ചയില്‍ എത്ര സമയം ജോലിചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍ അതിനുത്തരമുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പുമായി ഇത് പുതിയ പഠനം പുറത്തുവരുന്നു. സംഗതി വളരെ നിസാരമാണ് ആഴ്ചയില്‍ നാല്‍പത് മണിക്കൂറിലേറെ ജോലി ചെയ്യുന്നവര്‍ കാര്യമായി സൂക്ഷിക്കണമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

ബേണ്‍ഔട്ട് സിന്‍ഡ്രമെന്ന രോഗാവസ്ഥയാണ് ആഴ്ചയില്‍ നാല്‍പത് മണിക്കൂറിലേറെ ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത്. മാനസിക രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവര്‍ ബേണ്‍ഔട്ട് സിന്‍ഡ്രോമിനെ മാനസിക രോഗങ്ങളുടെ പട്ടികയില്‍ പെടുത്തിയിട്ടില്ലെങ്കിലും സംഗതി അല്പം മാനസികം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഴ്ചയില്‍ നാല്‍പത് മണിക്കൂറിലേറെ ജോലി ചെയ്യുന്നവര്‍ക്ക് സാധാരണക്കാര്‍ക്ക് ഉള്ളതിനെക്കാള്‍ ബേണ്‍ഔട്ട് സിന്‍ഡ്രോം വരാനുള്ള സാധ്യത ആറ് മടങ്ങോളം കൂടുതലാണ്.

ഇങ്ങനെ ബേണ്‍ഔട്ട് സിന്‍ഡ്രോം അനുഭവിക്കുന്നവര്‍ക്ക് സ്വഭാവികമായും തളര്‍ച്ചയും ക്ഷീണവും ഉണ്ടാകും. അത് അവരുടെ ജോലിയില്‍ പ്രതിഫലിക്കുകയും ചെയ്യും. ജോലി ചെയ്യാനുള്ള താല്‍പര്യം പതുകെപ്പതുക്കെ പോകുമെന്നതാണ് ഈ രോഗത്തിന്റെ പ്രധാനപ്രശ്നം. പലരും ഇതിനെ ഒരു മാനസികരോഗമായിട്ടാണ് കാണുന്നതാണ്. അതാണ് മറ്റൊരു പ്രശ്നം. ഇതൊരു ശാരീരിക രോഗമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ രീതിയിലുള്ള വിശ്രമംകൊണ്ടുതന്നെ പ്രശ്നത്തിന്റെ പകുതിയും പരിഹരിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒറ്റപ്പെട്ട ജോലിസ്ഥലങ്ങളും അംഗീകരിക്കപ്പെടാത്തതുമാണ് ബേണ്‍ഔട്ട് സിന്‍ഡ്രത്തിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പെയിനിലെ ആറഗോണ്‍ ഇന്‍സ്റ്റിട്ട്യൂട്ടാണ് ഇതിനെക്കുറിച്ചുള്ള പഠനം നടത്തിയത്. സ്പെയിനിലെ ചില കണക്കുകള്‍ വെച്ചാണ് പഠനം നടത്തിയതെങ്കിലും ഇത് എല്ലാ നാട്ടിലേയും അവസ്ഥയാണെന്ന് പഠനസംഘം വെളിപ്പെടുത്തുന്നു.

അതേസമയം ആശങ്കയുണര്‍ത്തുന്ന മറ്റൊരു പ്രശ്നം വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ളവരുടെ കാര്യത്തിലാണ്. കുറച്ചുകാലംകൊണ്ട് പരമാവധി കാശുണ്ടാക്കാന്‍ പലരും ജോലിസമയംകൂടാതെ ഓവര്‍ ടൈമൊക്കെ ചെയ്യുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ഒരു പ്രവാസി ജോലിചെയ്യുന്നത് പത്തും പന്ത്രണ്ടും മണിക്കൂറുമൊക്കെയാണ്. ഇങ്ങനെ ജോലിചെയ്യുന്ന പ്രവാസികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.